വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 50 ശതമാനം അധിക തീരുവയില്‍ ഉലഞ്ഞ ഇന്ത്യ-അമേരിക്ക വ്യാപര ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള നീക്കം സജ്ജീവമായി. ഇന്ത്യയുമായി വ്യാപാര കരാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യുഎസ് ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്സറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ആഴ്ച്ച ന്യൂഡല്‍ഹിയിലെത്തും.അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം അധിക നികുതി ഈടാക്കിയിരുന്നു. ഇത് കുറയ്ക്കാനായുള്ള ചര്‍ച്ചകള്‍ ഇരുഭാഗത്തു നിന്നുംതുടരുന്നുണ്ട്. ഈ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നു ഇന്യന്‍ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ കഴിഞ്ഞ ആഴ്ച്ച പ്രതീക്ഷ പങ്കുവെച്ചിരുന്നു. താരിഫ് വിഷയം സംബന്ധിച്ച് വ്യക്തത വരുത്താനുള്ള വ്യാപാര കരാറാണ് ആദ്യമുണ്ടാവേണ്ടതെന്നും അതിനായുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അഗര്‍വാള്‍ വ്യ്കതമാക്കിയിരുന്നു.
റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചതായുള്ള അവകാശവാദങ്ങള്‍ ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. ഇത് സൂചന നല്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നുവെന്നാണ്. എന്നാല്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഇതുവരെ കുറവു വരുത്തുന്ന കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവ കുറയ്ക്കുന്ന കാര്യം സജീവമായി ചര്‍ച്ച ചെയ്യുന്നതായും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കരാര്‍ നടപ്പാക്കാനായി ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ മാസങ്ങളായി ചര്‍ച്ച തുടരുകയാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. അമേരിക്ക ഉയര്‍ന്ന ഇറക്കുമതി നികുതി ഏര്‍പ്പെടുത്തയതോടെ തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു.
Trump administration to send negotiators to India next week for fresh trade talks













