വീണ്ടും വിലക്ക് പ്രഖ്യാപിച്ച് ട്രംപ്: ഏഴു രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക

വീണ്ടും വിലക്ക് പ്രഖ്യാപിച്ച് ട്രംപ്: ഏഴു രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: ഏഴു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കൂടി യാത്രാ വിലക്കേ ർപ്പെടുത്തി അമേരിക്ക. ഇതിൽ സിറിയയും ആറ് ആഫ്രിക്കൻ രാജ്യങ്ങളുമാണ് ഉൾപ്പെടുന്നത്  അഫ്ഗാൻ പൗരൻ അമേ രിക്കൻ സൈനികർക്ക് നേരെ വെടി ഉതിർ ത്ത സംഭവത്തിനു പിന്നാലെ അമേരിക്ക അതിശക്തമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് ഇതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ഈ നടപടികൾ.

ആഫ്രിക്കൻ  രാജ്യങ്ങളായ ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു വിലക്ക് ഏർപ്പെടുത്തി. കൂടാതെപലസ്തീൻ അതോറിറ്റിയുടെ പാസ്പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വിദേശികൾ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുകയോ അസ്ഥ‌ 1രപ്പെടു ത്തുകയോ ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം എന്നാണ് വൈറ്റ് ഹൗസ് വിശ ദീകരണം.

സൊമാലിയയിൽ നിന്ന് അമേരിക്ക .യിലേക്കുള്ള യാത്ര നേരത്തെ തന്നെ ട്രംപ് ഭരണകൂടം നിരോധിച്ചിരുന്നു അഫ്ഗാ നിസ്ഥാൻ, ചാഡ്,  കോംഗോ,  ഗിനിയ, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവയാണ് യുഎസിൽ പൂർണ യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങൾ.

അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, ഐവറി കോസ്‌റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങൾക്ക് ഭാഗിക നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വരും നാളുകളിൽ കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്.

Trump announces another ban: US imposes travel ban on seven more countries

Share Email
LATEST
More Articles
Top