വാഷിംഗ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രിബെന്യാമിൻ നെതന്യാ ഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ട്രംപ്. കഴിഞ്ഞദിവസം ടെലഫോൺ സംഭാഷണത്തിലാണ് നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഡോണൾഡ് ട്രംപ് ക്ഷണിച്ചത്.
സിറിയയിലെ പ്രശ്നങ്ങളും ഹമാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇരുവരുടെയും സംഭാഷണത്തിൽ ചർച്ചയായി. ഹമാസിന്റെ ശക്തി അവസാനി പ്പിക്കുന്നതിനും ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ ഇരുവരും ചർച്ച ചെയ്തു
സിറിയയിലെ പുതിയ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്ന് നെതന്യാഹു വിനോട് ട്രംപ് ആവശ്യപ്പെട്ടു. ദക്ഷിണ സിറിയയിലെ സായുധ സേനയും ഇസ്രയേൽ സൈന്യവുമായി അടുത്തിടെ നടന്ന സംഘർഷത്തിൻ്റെ അടിസ്ഥാന ത്തിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
‘ഇസ്രയേൽ സിറിയയുമായി മികച്ച ബന്ധം നിലനിർത്തേണ്ടത് അനിവാര്യമാണ് സിറിയയുടെ ഉന്നമനത്തിനായി ഇസ്രയേൽ പിന്തുണ നൽകണമെന്നും ട്രംപ് സമൂഹമാധ്യമ പോസ്‌റ്റിൽ കുറിച്ചു.
Trump invites Israeli Prime Minister Netanyahu to the White House













