അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ രണ്ടു നഷ്ണല്‍ ഗാര്‍ഡുകളുടേയും കുടുംബങ്ങളെ കൂടിക്കാഴ്ച്ചയ്ക്കായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ രണ്ടു നഷ്ണല്‍ ഗാര്‍ഡുകളുടേയും കുടുംബങ്ങളെ കൂടിക്കാഴ്ച്ചയ്ക്കായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട നാഷ്ണല്‍ ഗാര്‍ഡായ സാറാ ബെക്‌സ്‌ട്രോമിന്റെയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആന്‍ഡ്രു വോള്‍ഫിന്റെയും കുടുംബാംഗങ്ങളെ വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ച്ചയ്ക്കായി ക്ഷണിച്ച പ്രസിഡന്റ് ട്രംപ്. നാഷ്ണല്‍ ഗാര്‍ഡില്‍ എസ്പി റാങ്കിലുള്ള സാറയുടെ മാതാപിതാക്കളുമായി സംസാരിച്ചതായും അവരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്.

ആന്‍ഡ്രുവിന്റെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച്ചയ്ക്കായി സംസാരിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. 29 കാരനായ റഹ്മത്തുള്ള എന്ന അഫ്ഗാനിയാണ് വെടി ഉതിര്‍ത്തത്. ഇയാള്‍ക്കെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയതിട്ടുണ്ട്.വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ രണ്ട് അംഗങ്ങളുടെയും മാതാപിതാക്കളുമായി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി പ്രസിഡന്റ് പറഞ്ഞു. നിങ്ങള്‍ക്ക് പറ്റുന്ന സമയത്ത് വൈറ്റ് ഹൗസിലേക്ക വരണം. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സാറയ്ക്ക് രാജ്യത്തിന്റെ അന്തിമോപചാരം നല്കണം ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വെസ്റ്റ് വിര്‍ജീനിയയിലെ പ്രാദേശിക ജാഗ്രതാ സമിതി സൈനികരെ ആദരിച്ചു. സാറ മിടുക്കിയായ ഒരു വിദ്യാര്‍ഥിനിയായിരുന്നുവെന്നു ഹൈസ്‌കൂള്‍ പഠനം നടത്തിയ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഗബ്രിയേല്‍ മാര്‍ക്കിള്‍ പറഞ്ഞു. ‘അവള്‍ കരുതലുള്ളവളും മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധയുമായിരുന്നു. വാഷിംഗ്ടണ്‍ ഡി.സി. പോലീസിനൊപ്പം കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ട പദ്ധതിയുടെ ഭാഗമായാണ് വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡില്‍ നിന്നുള്ള 20 വയസ്സുള്ള സാറാ ബെക്ക്‌സ്‌ട്രോമും 24 വയസുള്ള വോള്‍ഫും നിയമിക്കപ്പെട്ടത്. കൊല്ലപ്പെട്ട സാറാ ബെക്ക്സ്‌ട്രോമിന്റെ ശവസംസ്‌കാരം എപ്പോഴെന്നു തീരുമാനിച്ചിട്ടില്ല. വോള്‍ഫിന്റെ തിരിച്ചുവരവിനായി ജന്മനാട്ടില്‍ ഉള്‍പ്പെടെ ജനങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥനയിലാണ്.

Trump issues White House invitation to families of two National Guard members who were shot

Share Email
Top