വെനസ്വേലിയന്‍ പ്രസിഡന്റ് മഡൂറോയുമായി രഹസ്യ ഫോണ്‍ സംഭാഷണം നടത്തിയതായി വെളിപ്പെടുത്തി ട്രംപ്

വെനസ്വേലിയന്‍ പ്രസിഡന്റ് മഡൂറോയുമായി രഹസ്യ ഫോണ്‍ സംഭാഷണം നടത്തിയതായി വെളിപ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയും വെനസ്വേലിയയും തമ്മിലുള്ള അഭിപ്രായഭിന്നത അതിരൂക്ഷമായിരിക്കെ വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായി ഫോണില്‍  സംഭാഷണം നടത്തിയതായി വെളിപ്പെടുത്തി യുഎസ്  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ ഔദ്യോഗീക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഫോണ്‍ വിളയില്‍ ഗുണമുണ്ടായോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല.

ഒരു ഫോണ്‍കോള്‍ ഉണ്ടായെന്നതാണ്  ശരി. ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപ്-മഡൂറോ കൂടിക്കാ ഴ്ച്ചയ്ക്കുള്ള സാധ്യതയുടെ ഭാഗമായുള്ള ഫോണ്‍വിളിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഡൂറോ യ്ക്ക് സുരക്ഷിതമായി രാജ്യത്തു നിന്നും പാലായനം ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള സഹായം മുന്നോട്ടുവെച്ചതായി  ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍  അവകാശ പ്പെടുന്നുുണ്ട്. ഇതിനിടെ അമേരിക്ക വെനസ്വേ ലയെ ആക്രമിക്കാനുള്ള നീക്കം സജീവമാക്കിയതായുള്ള സ്ഥിരീക രിക്കാത്ത റിപ്പോര്‍ട്ടും  പുറത്തുവരുന്നുണ്ട്.

കരീബിയന്‍ സമുദ്രത്ത്  അമേരിക്കന്‍ സേന വിന്യാസം വര്‍ധിപ്പിച്ചതും   വെനിസ്വേലന്‍ ആകാശപാത അമേരിക്ക അടച്ചതുമെല്ലാം ഇതിന്റെ ഭാഗമെന്നാണ് സൂചന.

അമേരിക്ക- വെനസ്വേലിയ ബന്ധം കൂടുതല്‍  വഷളാകുന്നതിനിടെ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വെനസ്വേലിയ അമേരിക്കന്‍ ‘ആക്രമണം’ ചെറുക്കണമെന്നാവശ്യപ്പെട്ട് മഡൂറോ ഒപെക്കിന് കത്ത് എഴുതി. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖ രങ്ങള്‍ കൈവശപ്പെ ടുത്താനാണ് അമേരിക്കയുടെ നീക്കമെന്നും സൈനിക ശക്തി ഉപയോഗിച്ചാണ് അവര്‍ ഈ ശ്രമം നടത്തുന്നതെന്നും കത്തില്‍ മഡൂറോ ആരോപിച്ചു.

Trump reveals secret phone call with Venezuelan President Maduro

Share Email
LATEST
More Articles
Top