വാഷിംഗ്ടൺ: ഏറെക്കാലമായി തുടരുന്ന റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘ ർഷം അവസാനിപ്പിക്കാനായുള്ള സമാധാന കരാർ ലക്ഷ്യത്തിലേക്ക് അടുക്കു കയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. യൂറോപ്പ്യൻ രാജ്യങ്ങളുടെ തലവൻമാരുമായി ബെർലിനിൽ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി നടത്തിയ ചർച്ചകൾക്ക് പിന്നാലെ വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
ബെർലിനിൽ യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഉ യുക്രെയ്‌നുമായി നടത്തിയ ചർച്ചയുടെ പുരോഗതിയാണ് വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് വിശദീകരിച്ചത്. യു ക്രയിൻ പ്രസിഡന്റ് വ്ളാഡിമർ സെ ലെൻ സ്‌കിയും യൂറോപ്യൻ നേതാക്കളും. ബെർ ലിനിൽ യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ചർച്ച നടത്തിയതിന് ശേഷം വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിലാണ് ട്രംപിന്റെ പരാമർശം.എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്ന മുൻ വാദം ഇക്കുറിയും ട്രംപ് ഉന്നയിച്ചു
റഷ്യ– യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച്, സമാധാന ചർച്ചകളുടെ ഭാഗമായി സെലെ ൻസ്‌കിയുമായും ജർമ്മനി, ഇറ്റലി, നാറ്റോ, ഫിൻലാൻഡ്, ഫ്രാൻസ്, യുകെ, പോളണ്ട്, നോർവേ, ഡെൻമാർക്ക്, നെതർലാൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും അമേരിക്കൻ സംഘം ദീർഘനേരം സംസാരിച്ചതായി യുഎസ് പ്രസിഡന്റ് പറഞ്ഞു.
2020 ൽ താൻ വീണ്ടും അധികാര ത്തിലെത്തിയിരുന്നെങ്കിൽ ഉക്രെയ്ൻ യുദ്ധം ആരംഭി ക്കില്ലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. സംഘ ർഷം അവസാനിപ്പിക്കാൻ യൂറോപ്യൻ നേതാക്കളിൽ നിന്നും വലിയ പിന്തുണ യുണ്ട്. റഷ്യയും യുക്രെയിനും സംഘ ർഷം അവ സാനിപ്പിക്കാൻ ആഗ്രഹി ക്കുന്ന തായി അതിന് മധ്യസ്ഥതവ ഹിക്കാ നാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ട്രംപ് കൂ ട്ടിച്ചേർത്തു
Trump says Russia-Ukraine peace deal on track













