ട്രംപിന്റെ ആ ഫോണ്‍ കോള്‍ മഡൂറോയ്ക്കുള്ള അന്ത്യശാസനമായിരുന്നു; നിങ്ങള്‍ വെനസ്വേല വിട്ടുപോകണം

ട്രംപിന്റെ ആ ഫോണ്‍ കോള്‍ മഡൂറോയ്ക്കുള്ള അന്ത്യശാസനമായിരുന്നു; നിങ്ങള്‍ വെനസ്വേല വിട്ടുപോകണം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ഫോണില്‍ വിളിച്ചത് രാജ്യം വിടാനുള്ള അന്ത്യശാസനം നല്കാന്‍. വെനസ്വേലിയയില്‍ നിന്നും ഇപ്പോൾ പാലായനം ചെയ്യണമെന്നും അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്കും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും രക്ഷപെടാന്‍ കഴിയുമെന്നുമായിരുന്നു ട്രംട് ടെലഫോണ്‍ വിളിയില്‍ മഡുറോയ്ക്ക് നല്കിയ അന്ത്യശാസനമെന്നും എന്നാല്‍ മഡൂറോ അത് നിരസിച്ചതായും മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായി ഫോണില്‍  സംഭാഷണം നടത്തിയതായി  ട്രംപിന്റെ ഔദ്യോഗീക വിമാനമായ എയര്‍ ഫോഴ്സ് വണ്ണില്‍ വെച്ചു ട്രംപ് നേരത്തെ ഇക്കാര്യം സ്ഥിരീക രിച്ചിരുന്നു. ഫോണ്‍ വിളയില്‍ ഗുണമുണ്ടായോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും  ഒരു ഫോണ്‍കോള്‍ ഉണ്ടായെന്നതാണ്  ശരി. ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപ്-മഡൂറോ കൂടിക്കാ ഴ്ച്ചയ്ക്കുള്ള സാധ്യതയുടെ ഭാഗമായുള്ള ഫോണ്‍വിളിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ രാജ്യം വിട്ടുപോകാനുള്ള അന്ത്യശാസനമായിട്ടായിരുന്നു ഫോണ്‍കോള്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

മഡുറോയും ഭാര്യ സിലിയ ഫ്‌ലോറെസോണ്ടും ഉടന്‍ തന്നെ രാജ്യം വിട്ടുപോകാന്‍ സമ്മതിച്ചാല്‍ അവര്‍ക്ക് സുരക്ഷിതമായ വഴി വാഗ്ദാനം ചെയ്തു. എന്നാല്‍  വെനസ്വേലിയ ഈ നിബന്ധന അംംഗീകരിക്കാന്‍ തയാറായില്ല. ഇതോടെ ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം അവസാനിച്ചു.

മഡൂറോയ്ക്ക് സുരക്ഷിതമായി രാജ്യത്തു നിന്നും പാലായനം ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള സഹായം മുന്നോട്ടുവെ ച്ചതായി  ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍  അവകാശപ്പെട്ടിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് മിയാമി ഹെറാള്‍ഡും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെ അമേരിക്ക വെനസ്വേ ലയെ ആക്രമിക്കാ നുള്ള നീക്കം സജീവമാക്കിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

കരീബിയന്‍ സമുദ്രത്ത്  അമേരിക്കന്‍ സേനവിന്യാസം വര്‍ധിപ്പിച്ചതും വെനിസ്വേലന്‍ ആകാശപാത അമേരിക്ക അടച്ചതുമെല്ലാം ഇതിന്റെ ഭാഗമെന്നാണ് സൂചന. അമേരിക്ക- വെനസ്വേലിയ ബന്ധം കൂടുതല്‍  വഷളാകുന്നതിനിടെ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വെനസ്വേലിയ. അമേരിക്കന്‍ ‘ആക്രമണം’ ചെറുക്കണമെന്നാവശ്യപ്പെട്ട് മഡൂറോ ഒപെക്കിന് കത്ത് എഴുതി. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങള്‍ കൈവശപ്പെടുത്താനാണ് അമേരിക്കയുടെ നീക്കമെന്നും സൈനിക ശക്തി ഉപയോഗിച്ചാണ് അവര്‍ ഈ ശ്രമം നടത്തുന്നതെന്നും കത്തില്‍ മഡൂറോ ആരോപിച്ചു.

Trump’s phone call was an ultimatum to Maduro: You must leave Venezuela

Share Email
LATEST
More Articles
Top