വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം അമേരിക്കന്‍ സേന പിടിച്ചെടുത്ത വെനസ്വേലിയയുടെ കൂറ്റര്‍ കപ്പലില്‍ നിന്നുള്ള എണ്ണ നീക്കം ചെയ്യാന്‍ പദ്ധതിയിട്ട് അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിച്ചെടുത്ത എണ്ണടാങ്കര്‍ ടെക്‌സസിലെ തുറമുഖത്ത് സൂക്ഷിക്കാനും കപ്പല്‍ നങ്കൂരമിട്ടതിനു ശേഷം ഇതിലെ ജീവനക്കാരെ വിട്ടയയ്ക്കാനുമാണ് യുഎസ് തീരുമാനമെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ടാങ്കറിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യുകയും ടെക്‌സസിലെ ഗാല്‍വെസ്റ്റണിലെ ഒരു തുറമുഖത്ത് കപ്പല്‍ എത്തിയ ശേഷം അവരെ വെനസ്വേലിയയിലേക്ക് തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ടാങ്കറിലെ എണ്ണ യുഎസ് പിടിച്ചെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യാഴാഴ്ച പറഞ്ഞു.
വെനിസ്വേലന്‍ ഭരണകൂടത്തിന്മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ വെനസ്വേലിയയുടെ വലിയ ടാങ്കര്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് ട്രംപ് ഭരണകൂടം വെനിസ്വേലിയയ്‌ക്കെതിരേ നടപടികള്‍ശക്തമാക്കുന്നതിനിടെയാണ് കപ്പല്‍ പിടിച്ചെടുത്തത് .
വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയുടെ അധികാരത്തിലുള്ള ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ട്രംപ് മുന്നറിയിപ്പും നല്കിയിരുന്നു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യുഎസ് അറ്റോര്‍ണി ഓഫീസിലെ പ്രോസിക്യൂട്ടര്‍മാരാണ് പിടിച്ചെടുക്കലിലേക്ക് നയിച്ച അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഓഫീസിന്റെ വക്താവ് പറഞ്ഞു.
US administration to remove oil from seized Venezuelan tanker; crew to be released













