അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

കാലിഫോര്‍ണിയ: പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം തകര്‍ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. യുഎസ് വ്യോമസേനയുടെ എലൈറ്റ് തണ്ടര്‍ബേര്‍ഡ്‌സ് വിഭാഗതത്തില്‍പ്പെട്ട എഫ്-16 പോര്‍വിമാനം കാലിഫോര്‍ണിയയിലെ ട്രോണ വിമാനത്താവളത്തിന് സമീപമായിരുന്നു തകര്‍ന്നുവീണത്. വിമാനത്തില്‍ നിന്നും പൈലറ്റ് പാരച്ച്യൂട്ടില്‍ നിലത്തേയ്ക്ക് ഇറങ്ങി. ഇതിനു പിന്നാലെ വിമാനം ഭൂമിയില്‍ പതിച്ച് തീഗോളമാകുയായിരുന്നു.

അമേരിക്കന്‍ പ്രാദേശീക സമയം ഡിസംബര്‍ മൂന്നിന് 10:45-ന് കലിഫോര്‍ണിയയിലെ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ നടന്ന പരിശീലന പറക്കലിനിടെ തണ്ടര്‍ബേര്‍ഡ്‌സ് പൈലറ്റ് എഫ്-16സി ഫൈറ്റിംഗ് ഫാല്‍ക്കണ്‍ വിമാനം തകര്‍ന്നതായി തണ്ടര്‍ബേര്‍ഡ്‌സ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

പൈലറ്റിന് നിസാര പരിക്കുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹത്തെ റിഡ്ജ്‌ക്രെസ്റ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . പരിശീലനത്തിനായി ആറ് തണ്ടര്‍ബേര്‍ഡ്‌സ് ജെറ്റുകളാണ് പറന്നുയര്‍ന്നത്. ഇതില്‍ ഒരെണ്ണമാണ് അപക ടത്തില്‍പ്പെട്ടത്. യുഎസ് നാവികസേനയുടെ പ്രധാന പരീക്ഷണ കേന്ദ്രമായ നേവല്‍ എയര്‍ വെപ്പണ്‍സ് സ്റ്റേഷന്‍ ചൈനാ ലേക്കിന് സമീപമാണ് വിമാനം തകര്‍ന്നത്.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പ്രാഥമിക പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ഫോഴ്സ് പബ്ലിക് അഫയേഴ്സ് ഓഫീസ് അറിയിച്ചു.

US Air Force F-16 fighter jet crashes in California: Pilot miraculously survives

Share Email
LATEST
More Articles
Top