എഫ്-16 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ഏറ്റവും അത്യാധുനീക സാങ്കേതികവിദ്യ പാകിസ്താന് കൈമാറാനുള്ള കരാറിന് അമേരിക്കൻ പച്ചക്കൊടി

എഫ്-16 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ഏറ്റവും അത്യാധുനീക സാങ്കേതികവിദ്യ പാകിസ്താന് കൈമാറാനുള്ള കരാറിന് അമേരിക്കൻ പച്ചക്കൊടി

ന്യൂയോർക്ക്:  എഫ്-16 യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ഏറ്റവും  അത്യാധുനീക സാങ്കേതികവിദ്യ പാകി സ്താന് കൈമാറുന്നതുമായി ബന്ധപ്പെട്ട് 686 മില്യൺ ഡോളറിന്റെ ആയുധ കരാറിന് അമേരിക്കയുടെ പച്ചക്കൊടി.  അമേരി ക്കൻ  പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ഈവിഷയത്തിൻ  യുഎസ് കോൺഗ്രസിന് കത്തയച്ചതായി പാകിസ്താൻ ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാൻ ഉപയോഗിക്കുന്ന എഫ് 16 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ടുള ളലിങ്ക്-16 സിസ്റ്റങ്ങൾ, ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങൾ, സമഗ്രമായ ലോജി സ്റ്റിക്ക ൽ പിന്തുണ എന്നിവയാണ് കരാറിലെ വ്യവസ്ഥകളെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ട്.   എഫ്-16 യുദ്ധവിമാനങ്ങളുടെ നവീകരണവും ഇവയുടെ പ്രവർത്തന സുരക്ഷാ ആശങ്കകളുടെ പരിഹാരവും കരാറിലൂടെ പരിഹരിക്കാൻ കഴിയും. . 

യുഎസിനും നാറ്റോ രാജ്യങ്ങൾക്കും ഇടയിലുള്ള ഒരു സുരക്ഷിത ആശയ വിനിമയ ശൃംഖലയാണ് ലിങ്ക്-16 ഡാറ്റ ലിങ്ക് സംവിധാനം. ഇത് അനുയായികളേയും എതിരാളികളേയും . തിരിച്ചറിയാനും, യുദ്ധസമയത്ത് തത്സമയ വിവരങ്ങൾ പങ്കിടാനും സഹായിക്കും.

എന്നാൽ ലിങ്ക്-16 ഉൾപ്പെടെയുള്ള അതിനനൂതന  സാങ്കേതികവിദ്യ പാകിസ്താന് ലഭിക്കുന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. 2019-ലെ ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ  പാകിസ്‌താന്റെ എഫ്-16 വിമാനങ്ങൾക്കുള്ള എല്ലാ അനുബന്ധ  പാർട്സുകളും നല്കുന്നത് യുഎസ് തടഞ്ഞുവെച്ചിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ യുഎസ് നിലപാട് മാറ്റിയത്

 US approves  686 million dollar deal for advanced technology and support for Pakistan’s F-16 fighter jets, 

Share Email
LATEST
More Articles
Top