വെനസ്വേലിയൻ ബോട്ടിനു നേരെ അമേരിക്കൻ ആക്രമണം:നാലുപേർ കൊല്ലപ്പെട്ടു

വെനസ്വേലിയൻ ബോട്ടിനു നേരെ അമേരിക്കൻ ആക്രമണം:നാലുപേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: വെനസ്വേലിയയിലേക്കുളള കപ്പൽ ഗതാഗതത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടു ത്തിയതിന് പിന്നാലെ അ മേരിക്കൻ സേന വെനസ്വേലിയ ബോട്ടിനു നേരെ  നടത്തിയ ആക്രമണത്തിൽ  നാ ലുപേർ കൊല്ലപ്പെട്ടു. ലഹരിവസ്തുക്കൾ കടത്തുന്നുവെന്ന്  ആരോപിച്ചായിരുന്നു ബോട്ടിന് നേർക്ക് ആക്രമണം നടത്തിയത്.

വെനിസ്വേലയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതുമായ ഉപരോധിത എണ്ണടാങ്കറുകള്‍ക്ക്  അമേരിക്ക ഉപരോധം ഏർപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണം.

കഴിഞ്ഞ ആഴ്ചകളായി കരീബ യന്‍ മേഖലയിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ബോട്ടുകളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം തുടർച്ചയി ആക്രമണം നടത്തുന്നുണ്ട്. ഈ നടപടികളില്‍ ഇതുവരെ ഏകദേശം 90 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 

US attack on Venezuelan boat: Four killed

Share Email
LATEST
More Articles
Top