വാഷിംഗ്ടൺ:: അമേരിക്കൻ സൈന്യം പസഫിക് സമുദ്രത്തിൽ നടത്തിയ ആക്ര മണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു 3 ബോ ട്ടുകൾക്കു നേരെയാണ് ലഹരിക്കടത്ത് ആരോപണം ഉന്നയിച്ചു അമേരിക്കൻ വ്യോമസേന ആക്രമണം നടത്തിയത്.
എന്നാൽ ആക്രമണത്തിനിരയായ ബോ ട്ടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലഹരി കടത്തിന്റെ പേരിൽ വെനസ്വേലിക്കെതിരെ ട്രംപ് ഭരണകൂടം തുടർച്ചയായി നടപടികൾ സ്വീകരിച്ചു വന്നിരുന്നു കഴിഞ്ഞ ദിവസം കൂറ്റൻ എണ്ണ ടാങ്കർ കപ്പൽ അമേരിക്ക പിടിച്ചെടു ത്തിരുന്നു. ഇതിനു പിന്നാ ലെയാണ് ഇപ്പോൾ മൂന്ന് ബോട്ടുകൾ നേരെ ആക്രമണം നടത്തിയത്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ ഗ്സെത്തിന്റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നു യുഎസ് സതേൺ കമാൻഡ് അറിയിച്ചു. ലഹരി മരുന്നു കടത്ത് സംഘങ്ങൾക്കെതിരെ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച പ്രവർത്ത നങ്ങളുടെ തുടർച്ചയാണെന്നും നടപടി തു ടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ലഹരിമരുന്നു കടത്ത് സംഘങ്ങൾക്ക് നേരെ സ്വീകരിച്ച നടപടികൾ വിശദീകരി ക്കാനായിസെനറ്റർമാ രുടെ യോഗം ചേരുമെന്ന് യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമ്മർ അറിയിച്ചു. അമേ രിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ യോഗത്തിൽ പങ്കെടുക്കും
കരീബിയൻ കടലിലേക്ക് അമേരിക്ക തുടർച്ചയായി സൈനിക വിന്യാസം നടത്തി ബെനുസ്വലിയ്ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് ബോട്ടുകൾക്കു നേരെ ആക്രമണം നടത്തിയത്
US attacks on boats in the Pacific Ocean: Eight killed













