അമേരിക്കയുടെ തെറ്റായ നയങ്ങള്‍ ഇന്ത്യയെ റഷ്യയോട് കൂടുതല്‍ അടുപ്പിക്കുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗം: മോദിയും പുടിനുമൊന്നിച്ചുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടി മുന്നറിയിപ്പ്

അമേരിക്കയുടെ തെറ്റായ നയങ്ങള്‍ ഇന്ത്യയെ റഷ്യയോട് കൂടുതല്‍ അടുപ്പിക്കുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗം: മോദിയും പുടിനുമൊന്നിച്ചുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടി മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ നയങ്ങള്‍ ഇന്ത്യയെ റഷ്യയോട് കൂടുതല്‍ അടുപ്പിക്കുന്നതായ മുന്നറിയിപ്പുമായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ വനിതാ അംഗം. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് കാറില്‍ യാത്ര ചെയ്തപ്പോള്‍ എടുത്ത സെള്‍ഫി ചിത്രം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം സിഡ്നി കംലാഗര്‍ ഡോവിന്റെ മുന്നറിയിപ്പ്.

അമേരിക്കയുടെ വിദേശ നയം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മോദി- പുടിന്‍ സെല്‍ഫി ഉയര്‍ത്തിക്കാട്ടി അമേരിക്കന്‍ വിദേശകാര്യ നയതന്ത്രത്തിലെ പാളിച്ചകളെക്കുറിച്ച് ഇവര്‍ പ്രതികരിച്ചത്. ചിത്രംകാട്ടിയ ഇവര്‍ പറുന്നത് വാഷിംഗ്ടണ്‍ നയങ്ങള്‍ ഇന്ത്യയെ മോസ്‌കോയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. ഇന്ത്യയല്ല മറിച്ച് അമേരിക്കയാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിന് തുരങ്കം വെയ്്ക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിനും പരസ്പര ധാരണയ്ക്കും കോട്ടം തട്ടുന്നതായും അവര്‍ പറഞ്ഞു.

മോദി-പുടിന്‍ സെല്‍ഫി ചിത്രം ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ ചിത്രം ആയിരം വാക്കുകളെക്കാള്‍ മൂല്യമുളളതാണെന്നും പ്രതികരിച്ചു. അമേരിക്കയുടെ തന്ത്രപരമായ പങ്കാളികളെ എതിരാളികളുടെ കൈകളിലേക്ക് തള്ളിവിട്ടാല്‍ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്നു പരിഹസിച്ചു. ഇന്ത്യ- അമേരിക്ക സഹകരണത്തിന് കൂടുതല്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

US Congressman warns that America’s wrong policies are bringing India closer to Russia, highlighting selfie with Modi and Putin

Share Email
LATEST
More Articles
Top