ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് ശക്തമായ നിലപാടുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഇന്ത്യാ സന്ദർശ നത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം.
അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ആ അമേരിക്കയാണ് ഇന്ത്യയിലെ സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിക്കുന്ന തെന്നും പുടിൻ പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്നും പുടിൻ കൂട്ടിച്ചേ ർത്തു. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക ബന്ധങ്ങൾ, ഉയർന്ന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലു ള്ള ബന്ധം ശക്തിപ്പെടുത്താൻ മോദി പ്രതിജ്ഞാബദ്ധനാണെന്ന് പുടിൻ പറഞ്ഞു.
ഇരട്ട തീരുവ അടക്കം ട്രംപിൻ്റെ തീരുമാനങ്ങ ൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രൈനെ തിരായ യുദ്ധം അവസാനിപ്പിക്കു കയുളെളന്നും പുടിൻ പറഞ്ഞു.
US imports nuclear fuel from Russia, says Putin, India has right to import













