നൈജീരിയയിൽ  ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ ആക്രമണങ്ങൾ നടത്തിയെന്ന് ട്രംപ് 

നൈജീരിയയിൽ  ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ ആക്രമണങ്ങൾ നടത്തിയെന്ന് ട്രംപ് 

വാഷിംഗ്ടൺ: ക്രൈസ്തവർക്ക് നേരെ അതിരൂക്ഷമായ അതിക്രമം നടക്കുന്ന നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡോണൾഡ്  ട്രംപ്.

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പിനെതിരെയാണ് അതി ശക്തമായ ആക്രമണം നടത്തിയതെന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി.

നിരപരാധികളായ ക്രിസ്ത്യാനികളെ  ക്രൂരമായി കൊലപ്പെടുത്തുന്ന സംഘ മാണിവരെന്നും കുറ്റപ്പെടുത്തി. എന്നാൽ അമേരിക്ക നടത്തിയ ആക്രമണങ്ങ ളെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.

വ്യാഴാഴ്ച ട്രൂത്ത് സോഷ്യൽ കുറിച്ച പോസ്റ്റിൽ ഇസ്ലാമിക ഭീകരത വ്യാപിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു  കഴിഞ്ഞ നവംബറിൽ നൽകിയ മുന്നറിയിപ്പിൽ ഇസ്ളാമിക സ്റ്റേറ്റുകൾക്കെതിരേ നടപടികൾ സംബന്ധിച്ച സൂചനകൾ നല്കിയിരുന്നു.

നൈജീരിയയിലെ ക്രിസ്ത്യാ നികൾക്കെ തിരായ വംശഹത്യ യെക്കുറിച്ചുള്ള അവകാശവാദങ്ങൾ അടുത്ത കാലത്ത് ചില വലതുപക്ഷ യുഎസ് സർക്കിളുകളിൽ പ്രചരിക്കുന്നുണ്ട്.

ക്രിസ്ത്യൻ ജനതയ്ക്ക്  നിലനില്പ് ഭീഷണി  ഉയർത്തുന്നതിനാൽ നൈജീരിയയെ “പ്രത്യേക ആശങ്കാജനകമായ രാജ്യം” ആയി  ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന. . ഒരു കാരണവുമില്ലാതെ ആ യിരക്ക. ണക്കി നു ആളുകൾ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജിഹാദി ഗ്രൂപ്പുകൾക്കെതിരായ ഏതൊരു സൈനിക നടപടിയും ഒരുമിച്ച് നടത്തണമെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ ഉപദേഷ്ടാവ് ഡാനിയേൽ ബ്വാല  നേരത്തെ ഒരുഅഭിമുഖത്തിൽ ബിബിസിയോട് പറഞ്ഞു.

ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ ഒരു ദശാബ്ദത്തിലേറെയായി വടക്കുകിഴക്കൻ നൈജീരിയയിൽ , ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്.

US launches ‘powerful strikes’ against Islamic State in Nigeria, says Trump

Share Email
LATEST
More Articles
Top