വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വെനിസ്വേലിയൻ ഭരണാധികാരി നിക്കോളാസ് മഡൂറയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. വെനസ്വേലിയ മയക്കുമരുന്ന് കടത്തു ന്നുവെന്ന് ആരോപിച്ച് തുടർച്ചയായി വെനസ്വേലിയൻ എണ്ണ കപ്പലുകൾക്ക് നേരെയുള്ള നടപടികൾ അമേരിക്ക ശക്തമാക്കി. ഇതിന്റെ ഭാഗമായി മൂന്നാമ തൊരു എണ്ണ കപ്പലിന്റെ പിടിച്ചടക്കലിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
വെനസ്വേലിയൻ ബന്ധമുള്ള കപ്പലിനെ അമേരിക്ക പിന്തുടരുകയാണെന്ന് റിപ്പോ ർട്ടുകൾ പുറത്തുവന്നു വെനിസ്വേ ലയുമായി ബന്ധമുള്ള മൂന്നാമത്തെ എണ്ണ ടാങ്കറിനെ യുഎസ് പിന്തുടരുന്നതായി ഉദ്യോഗസ്ഥൻ തന്നെയാണ് വ്യക്തമാ ക്കിയത്
കരീബിയൻ സമുദ്ര. മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായതിനിടെ അന്താരാഷ്ട്ര കടൽപാതയിൽ വെനസ്വേലിയൻ കപ്പലിനെ യുഎസ് കോസ്റ്റ് ഗാർഡ് പിന്തുടരുന്നതായാണ് റിപ്പോർട്ട് .ഈ മാസം ഇതിനകം രണ്ട് എണ്ണ ടാങ്കറുകൾ യുഎസ് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ധനസഹായം നൽകാൻ വെനിസ്വേല എണ്ണ പണം ഉപയോ ഗിക്കുന്നതായി വാഷിംഗ്ടൺ ആരോപിച്ചു, അതേസമയം ടാങ്കർ പിടിച്ചെടുക്കലുകളെ വെനിസ്വേലിയ “മോഷണവും തട്ടിക്കൊ ണ്ടുപോകലും എന്ന് വിശേഷിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച വെനസ്വേലിയ യിലേക്കുള്ള കപ്പൽ ഗതാഗതത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയിരുന്നു
അമേരിക്കൻ പ്രസിഡന്റ് കത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള തങ്ങളുടെ വിഭവങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് വെനസ്വേലിയ ആരോപിച്ചു. മൂന്നാമത്തെ കപ്പലിനെ പിന്തുടരുന്ന കാര്യം യുഎസ് അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരി ച്ചിട്ടില്ല, കൂടാതെ ഉൾപ്പെട്ട ടാങ്കറിന്റെ കൃത്യമായ സ്ഥലവും പേരും ഇതുവരെ അറിവായിട്ടില്ല.
വെനസ്വേലിയയുമായുള്ള നിലവിലെ ബന്ധം ശുഭകരമല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു:
US pursuing third oil tanker linked to Venezuela, official says













