വാഷിംഗ്ടണ്‍: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമാി ബന്ധപ്പെട്ട് പുറത്തുവിട്ട ഫയലുകളില്‍ നിന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയത് പുനസ്ഥാപിച്ചു. ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക് കോടചി നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധനയുടെ ഭാഗമായാണ് താത്കാലികമായി നീക്കം ചെയ്തതെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ, എപ്സ്റ്റീന്റെ മേശപ്പുറത്ത് ഇരിക്കുന്നതായ ഫയലുകള്‍ പുറത്തു വന്നിരുന്നു. ഇത് പിന്നീട് നീക്കം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഒരു ഫ്രെയിമില്‍,ട്രംപ് ഒരു കൂട്ടം സ്ത്രീകളോടൊപ്പം നില്‍ക്കുന്നത് കാണാമായിരുന്നു, മറ്റൊന്നില്‍, അദ്ദേഹം ഭാര്യ മെലാനിയ, എപ്സ്റ്റീന്‍, എപ്സ്റ്റീന്റെ കൂട്ടാളി ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ എന്നിവരോടൊപ്പം നില്‍ക്കുന്നത് കാണാമായിരുന്നു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും ചിത്രങ്ങള്‍ കാണാമായിരുന്നു.

ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് ഫ്‌ലാഗ് ചെയ്തതിനെത്തുടര്‍ന്ന് ചിത്രം താല്‍ക്കാലികമായി അവലോകനത്തിനായി നീക്കം ചെയ്തതായി വകുപ്പ് പറഞ്ഞു. എപ്സ്റ്റീന്‍ ഇരകളെ ഒഴിവാക്കുയാണ് ഇപ്പോള്‍ ഫോട്ടോ പുനസ്ഥാപിച്ചതെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി.
ഡിഒജെ പുറത്തിറക്കിയ ജെഫ്രി എപ്സ്റ്റീന്‍ രേഖകളില്‍ പലതും വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. എപ്സ്റ്റീനെക്കുറിച്ചുള്ള എല്ലാ ഫയലുകളും പുറത്തുവിടാന്‍ ഉത്തരവിട്ട നിയമം ട്രംപ് തന്നെ ലംഘിച്ചുവെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
US Restores Trump’s Pic In Epstein Files Amid Backlash. It Has A Melania Link













