റഷ്യ – യുക്രെയിൻ സമാധാന ചർച്ചയിൽ പുരോഗതിയെന്ന് അമേരിക്ക: നാറ്റോയിൽ ചേരുന്ന കാര്യം പുനപരിശോധിക്കുമെന്ന് യുക്രെയിൻ

റഷ്യ – യുക്രെയിൻ സമാധാന ചർച്ചയിൽ പുരോഗതിയെന്ന്  അമേരിക്ക: നാറ്റോയിൽ ചേരുന്ന കാര്യം പുനപരിശോധിക്കുമെന്ന് യുക്രെയിൻ

കീവ്: റഷ്യയും യുക്രെയിനും തമ്മിൽ നടക്കുന്ന സംഘർഷം അവസാ നിപ്പിക്കുന്നതിനായി അമേരിക്ക മധ്യസ്ഥത വഹിച്ചു നടത്തുന്ന ചർച്ച പുരോഗമി ക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ജർമനിയിലെ ബെർലിനിൽ നടക്കുന്ന ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതായി യുഎസ് പ്രസിഡന്റ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ നാറ്റോയിൽ ചേരുന്ന കാര്യം പുനപരിശോധിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി അറിയിച്ചു യുക്രയിൻ സംഘം അഞ്ചുമണിക്കൂറാണ് യുഎസ് പ്രതിനിധി സംഘവുമായി ചർച്ച നടത്തിയത്. ഇന്നും ചർച്ച തുടരും അമേരിക്കയുടെ ഭാഗത്തു നിന്നും ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ്. ചർച്ചയിൽ ‘വളരെയധികം പുരോഗതി യുണ്ടായി’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

യൂറോപ്യൻ രാജ്യങ്ങൾ യുക്രെയിന് അനുകൂലമായ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത് റഷ്യൻ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് സെലൻസ്കിക്ക് ഉറപ്പ് നല്കണമെന്ന് ജർമ്മൻ പ്രതിരോധമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ ആവശ്യം ഉന്നയിച്ചു.

സെലെൻസ്കിയുടെ ഉപദേഷ്ടാവ് ഡ്മിട്രോലിറ്റ്വിൻ കരട് രേഖകൾ പരിഗണനയിലാണെന്ന് അറിയിച്ചു. നാറ്റോ അംഗത്വം ഉപേക്ഷി ക്കുന്നതിന് പകരമായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സുരക്ഷാ ഉറപ്പുകൾ ലഭിക്കുമെങ്കിൽ ഈ നീക്കം നടത്താമെന്ന് സെലെൻസ്കി സൂചിപ്പിച്ചു. 

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസാണ് ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ യൂറോപ്യ ൻ നേതാക്കളും ജർമനിയിലെത്തും. 

US says progress in Russia-Ukraine peace talks: Ukraine says it will reconsider joining NATO

Share Email
LATEST
More Articles
Top