ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ തൃപ്തരെങ്കില്‍ വ്യാപാരക്കരാറില്‍ അമേരിക്ക ഒപ്പുവെയ്ക്കണം: പീയൂഷ് ഗോയല്‍

ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ തൃപ്തരെങ്കില്‍ വ്യാപാരക്കരാറില്‍ അമേരിക്ക ഒപ്പുവെയ്ക്കണം: പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അമേരിക്കയുമായുളള സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ അമേരിക്ക തൃപ്തരെങ്കില്‍ കരാറില്‍ ഒപ്പുവെയ്ക്കണമെന്നു വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ഇന്തോ-അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ഈ പ്രതികരണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഈടാക്കിയ അമേരിക്കന്‍ നടപടിക്കു പിന്നാലെ ഇപ്പോള്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ച ഫലംകാണുമെന്ന സൂചനയാണ് അമേരിക്കന്‍ പ്രതിനിധികളുടെ ഭാഗത്തുനിന്നും പുറത്തുവരുന്നത്.

ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ച വ്യാപാര കരാര്‍ നിര്‍ദേശങ്ങള്‍ അമേരിക്കയ്ക്ക് ‘ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ചത് എന്നായിരുന്നു യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഈ വിലയിരുത്തലിനെ കേന്ദ്രമന്ത്രി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തെന്നു പറയാന്‍ കേന്ദ്രമന്ത്രി തയാറായില്ല. കരാര്‍ എന്നു പ്രാബല്യത്തില്‍ വരുമെന്നതുള്‍പ്പെടുയുള്ള കാര്യങ്ങളിലും കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നും പ്രതികരണം വന്നില്ല.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ന്യൂഡല്‍ഹിയില്‍നടന്ന രണ്ട് ദിവസത്തെ വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതിനു പിന്നാലെ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചയുടെ പുരോഗതി ഇരുകൂട്ടരും വിലയിരുത്തുകയാണ്. വ്യാപാര കരാറിലെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്യുകയും വിപണി പ്രവേശനം, നിയന്ത്രണങ്ങള്‍, നിക്ഷേപ ചട്ടക്കൂടുകള്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ ചെയ്തതായി വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
US should sign free trade agreement if happy with India’s offer: Piyush Goyal

Share Email
LATEST
More Articles
Top