വാഷിംഗ്ടണ്‍: അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ് അമേരിക്കന്‍ നാഷ്ണല്‍ ഗാര്‍ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസിലേക്കുള്ള കുടിയേറ്റത്തിലും വീസാ നല്കലിലും ഗ്രീന്‍ കാര്‍ഡ് പരിശോധനയിലും നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കി ട്രംപ് ഭരണകൂടം. 30 രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് യാത്രാ നിരോധനത്തിനുളള പട്ടിക തയാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
മുമ്പ് 19 രാജ്യങ്ങളില്‍ നിന്നുള്ള പട്ടികയായിരുന്നു തയാറാക്കിയിരുന്നത്. അതാണ് വാഷിംഗ്ടണ്‍ വെടിവെയ്പിനു പിന്നാലെ 30 ആയി വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നീക്കം നടത്തുന്നത്. അഫ്്ഗാനില്‍ നിന്നും കുടിയേറി ഗ്രീന്‍ കാര്‍ഡ് ലഭിച്ചവരുടെ കാര്‍ഡുകള്‍ പുനപരിശോധിക്കാന്‍ നേരത്തെ നിര്‍ദേശം നല്കിയിരുന്നു.
ഈ വര്‍ഷം ആദ്യം ട്രംപ് ഭരണകൂടം 19 രാജ്യങ്ങളുടെ യാത്രാ നിരോധന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.. അഫ്ഗാനിസ്ഥാന്‍, കോംഗോ, ഇക്വറ്റോറിയല്‍, ഗിനിയ, ഹെയ്തി, ഇറാന്‍, ലിബിയ, മ്യാന്‍മര്‍, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നി്ന്നുംപൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ . ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നും ഭാഗിക യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയാണ് വിപുലപ്പെടുത്തി 30 ആക്കാന്‍ തീരുമാനിച്ചത്. ഇതിനു പുറമേ നിലവിലുള്ള വീസ സ്‌കീനിംഗ് കൂടുതല്‍ കര്‍ക്കശരമാക്കി.
എച്ച് വണ്‍ ബി,എച്ച് ഫോര്‍ വീസകളുടെ പരിശോധനയില്‍ ഇവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിശോധിക്കണമെന്നു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിരുന്നു. ഈ മാസം 15 മുതലാണ് അത് നിലവില്‍ വരുന്നത്. അഭയാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി 18 മാസമായി കുറച്ച പ്രഖ്യാപനവും വന്നിരുന്നു. ഇത് തുടര്‍ച്ചയായ പരിശോധനയ്ക്കുളള നീക്കത്തിന്റെ ഭാഗമായാണ്. ഇവയെല്ലാം വ്യക്തമാക്കുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് യുഎസ് നീങ്ങുന്നുവെന്നാണ്.
US tightens immigration after Washington shooting: Travel ban extended to 30 countries, visa checks tightened













