വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് വിനോദസഞ്ചാര വീസയ്ക്കായി അപേക്ഷിക്കുന്നവര്‍ തങ്ങളുടെ അഞ്ചു വര്‍ഷത്തെ സോഷ്യല്‍മീഡിയാ വിവരങ്ങള്‍ നല്കണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കാന്‍ നീക്കം. ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ ഒഴിവാക്കല്‍ പദ്ധതി പ്രകാരം അമേരിക്കയില്‍ പ്രവേശിക്കുന്ന വിദേശയാത്രക്കാര്‍ക്കുള്ള സ്‌ക്രീനിംഗ് പ്രോസസിന്റെ ഭാഗമായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ‘സോഷ്യല്‍ മീഡിയയെ നിര്‍ബന്ധിത ഡേറ്റാ ഘടകമായി ചേര്‍ക്കുകയാണെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ വീസ് അപേക്ഷകരുടെ സോഷ്യല്‍ മീഡിയാ പരിശോധനകള്‍ക്കായി വീസ അഭിമുഖങ്ങള്‍ പലതും നീട്ടിവെച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ നീക്കം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിച്ച ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും അതുപോലെ കുടുംബാംഗങ്ങളുടെ വിലാസങ്ങളും പേരുകളും ഉള്‍പ്പെടെ മറ്റ് പുതിയ ഡേറ്റാ ശേഖരണ ഫീല്‍ഡുകളും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ചേര്‍ക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരസ്യമാക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ യൂസര്‍ നെയിമുകളും ഹാന്‍ഡിലുകളും പശ്ചാത്തല പരിശോധനകള്‍ക്കായി വെളിപ്പെടുത്തണമെന്ന് ഇന്ത്യയിലെ യുഎസ് എംബസിയും ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചാല്‍ വിസ നിരസിക്കാനും ഭാവിയില്‍ വിസയ്ക്ക് അയോഗ്യത ലഭിക്കാനും സാധ്യതയുണ്ടെന്നും യുഎസ് എംബസി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
US tourist visa applicants will be required to provide five years of social media data













