വാഷിംഗ്ടണ്‍: അമേരിക്കയും നിലവിലെ വെനസ്വേലിയന്‍ ഭരണകൂടവും തമ്മിലുളള അഭിപ്രായ ഭിന്നത രൂക്ഷമായതിനു പിന്നാലെ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത വെനസ്വേലിയന്‍ കപ്പലില്‍ ഉള്ളത് 1.85 ലക്ഷം ബാരല്‍ എണ്ണയെന്നു റിപ്പോര്‍ട്ട്. പിടിച്ചെടുത്ത കപ്പല്‍ ഇപ്പോള്‍ ഹ്യൂസ്റ്റണിലേക്കാണ് നീങ്ങുന്നത്. ടാങ്കര്‍ ട്രാക്കേഴ്സ്.കോം വിശകലനപ്രകാരമാണ് കപ്പല്‍ ഇപ്പോള്‍ ഹ്യൂസ്റ്റണിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്.
എന്നാല്‍ കപ്പല്‍ ഹ്യൂസ്റ്റണ്‍ തുറമുഖത്തേയ്ക്ക് എത്തുന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പോര്‍ട്ട് ബ്യൂറോയുടെ പ്രസിഡന്റ് എറിക് കരേരോ പറഞ്ഞു.
വെനസ്വേലിയന്‍ കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെ അമേരിക്കയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വേണ്ടത് നമ്മുടെ എണ്ണയും ഇന്ധനവും സ്വര്‍ണവും നമ്മുടെ കടലുമാണെന്നും അവര്‍ കള്ള ന്മാരാണ് എന്നുമാണ് പ്രസിഡന്റ് പറഞ്ഞത്.
Venezuelan ship seized by US forces carrying 1.85 million barrels of oil: Ship reportedly heading to Houston













