സുരക്ഷാ ഭീഷണി, വെനസ്വേല നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാനായില്ല

സുരക്ഷാ ഭീഷണി, വെനസ്വേല നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാനായില്ല

ഓസ്‌ലോ, നോർവേ: വെനസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ സമാധാന സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ ഓസ്‌ലോയിൽ ബുധനാഴ്ച നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തില്ല. പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ സർക്കാരിന്‍റെ പീഡനം കാരണം കഴിഞ്ഞ വർഷം മുതൽ മച്ചാഡോ ഒളിവിലാണ്, നിലവിൽ അവർ എവിടെയാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. “അവർ നോബൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു, പക്ഷേ ദിവസത്തെ ബാക്കിയുള്ള പരിപാടികളിൽ അവരുടെ സാന്നിധ്യം ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്,” മച്ചാഡോയുടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സിഎൻഎൻനോട് പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും, മച്ചാഡോ സുരക്ഷിതയായി ഓസ്‌ലോയിൽ എത്തിച്ചേരും എന്ന് സൂചന നൽകുന്ന പ്രസ്താവന സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായി. നൊബേൽ സമാധാന സമ്മാന ജേതാവ് ചടങ്ങിൽ പങ്കെടുക്കാൻ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു” എന്നും എന്നാൽ അവരുടെ യാത്ര അതീവ അപകടകരമായിരുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. ഇന്നത്തെ ചടങ്ങിലോ പരിപാടികളിലോ പങ്കെടുക്കാൻ അവർക്ക് കഴിയില്ലെങ്കിലും, അവർ സുരക്ഷിതയാണെന്നും ഓസ്‌ലോയിൽ ഞങ്ങളോടൊപ്പം ചേരുമെന്നും സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് ആശ്വാസമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു

വെനസ്വേലയിൽ ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയും സമാധാനപരവുമായ മാറ്റത്തിനായി പോരാടുന്നതിനും, ജനാധിപത്യ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് മച്ചാഡോയ്ക്ക് നോർവീജിയൻ നോബൽ കമ്മിറ്റി പുരസ്കാരം നൽകിയത്. മച്ചാഡോ ചടങ്ങിൽ പങ്കെടുക്കുമോ എന്നത് ചർച്ചാവിഷയമായിരുന്നുവെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാട്ട്‌നെ ഫ്രൈഡ്‌നെസ് ഒക്ടോബറിൽ പറഞ്ഞിരുന്നു. “ജേതാവ് ഞങ്ങളോടൊപ്പം ഓസ്‌ലോയിൽ ഉണ്ടാകണമെന്ന് ഞങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നു, എന്നാൽ ഇത് ആദ്യം കൈകാര്യം ചെയ്യേണ്ട ഗൗരവമായ സുരക്ഷാ സാഹചര്യമാണ്,” ഫ്രൈഡ്‌നെസ് അന്ന് പറഞ്ഞു.

Share Email
LATEST
More Articles
Top