രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്കിയ യുവതിയുടെ മൊഴി

രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്കിയ യുവതിയുടെ മൊഴി

തിരുവനന്തപുരം: രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്കിയ യുവതിയുടെ മൊഴി .രാഹുലില്‍ നിന്നും തുടര്‍ച്ചയായി ഭീഷണിയുണ്ടായപ്പോള്‍ കടുത്ത മാനസീക സമ്മര്‍ദത്തിലായതായും ഇതേ തുടര്‍ന്നാണ് രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു അന്വേഷണ സംഘത്തിന് യുവതി മൊഴി നല്കിയത്.

അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.

Woman who was sexually assaulted by Rahul Mangkoota says she tried to commit suicide twice

Share Email
LATEST
More Articles
Top