വാഷിങ്ടൺ: കാൽപന്തുകളിയുടെ ആവേശം അലതലുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. വാഷിംഗ്ടൺ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാന പുരസ്കാരം പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ചടങ്ങിൽ സമ്മാനിച്ചു.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ജെയിൽ ആണ്. റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ഗ്രൂപ്പ് ഐയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്.അടുത്തവർഷം ജൂണിൽ അമേരിക്ക കാനഡ മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള നറുക്കെടുപ്പാണ് പൂർത്തിയായത്.
ലോകകപ്പ് മത്സരത്തിന് ഇതുവരെ യോഗ്യത നേടിയ 42 രാജ്യങ്ങളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് നറുക്കെടുപ്പ് നടന്നത് ഇനി ആറ് ടീമുകളെ കൂടി ഉൾപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ് ഇടം പിടിച്ചത് . അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് ‘ജെ’യിലെ മറ്റു രാജ്യങ്ങൾ.. നിലവിലെ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗൽ, നോർവേ എന്നീ ടീമുകളാണ് മറ്റംഗങ്ങൾ. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ബ്രസീൽ ഗ്രൂപ്പ് ‘സി’യിലാണ് . മൊറോക്കോ, ഹൈതി, സ്കോട്ട്ലൻഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിൻ, യുറഗ്വായ് ടീമുകൾ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകൾ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.
അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവർഷം ജൂൺ 11 മുതൽ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകൾ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകൾക്കായി പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പിൽ 32 ടീമുകളാണുണ്ടായിരുന്നത്.
48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകൾ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകൾ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പിൽനിന്നാണ് നാലു ടീമുകൾ. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലൂടെ രണ്ടു ടീമുകൾക്കാണ് യോഗ്യത. ആറു ടീമുകൾ മത്സരിക്കുന്നു. മാർച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങൾ.
World Cup football draw complete, reigning champions Argentina in Group J, France in Group I













