‘നിങ്ങളുടെ ഭാര്യയും കുടുംബവും അമേരിക്കന്‍ സ്വപ്‌നം മോഷ്ടിക്കുന്നു’ ജെ.ഡി വാന്‍സ് കുടിയേറ്റക്കാര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വംശജനയായ യുഎസ് കോണ്‍ഗ്രസ് അംഗം ശ്രീ തനേദാര്‍

‘നിങ്ങളുടെ ഭാര്യയും കുടുംബവും അമേരിക്കന്‍ സ്വപ്‌നം മോഷ്ടിക്കുന്നു’ ജെ.ഡി വാന്‍സ് കുടിയേറ്റക്കാര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വംശജനയായ യുഎസ് കോണ്‍ഗ്രസ് അംഗം ശ്രീ തനേദാര്‍

വാഷിംഗ്ടണ്‍: കൂട്ടക്കുടിയേറ്റം അമേരിക്കന്‍ സ്വപ്‌നങ്ങള്‍ മോഷ്ടിക്കപ്പെടുകയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജനായ ശ്രീ തനേദാര്‍. ജെ.ഡി വാന്‍സിന്റെ പത്‌നിയും ഇന്ത്യന്‍ വംശജയുമായ ഉഷാ വാന്‍സും കുടുംബാംഗങ്ങളും ഉള്‍പ്പെടെ താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തനേദാര്‍ വിമര്‍ശനം ഉന്നയിച്ചത്.

നിങ്ങള്‍ അഭിപ്രായപ്പെടുന്ന പ്രകാരണമാണെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ കുടുംബം മുഴുവന്‍ അമേരിക്കന്‍ സ്വപ്‌നം മോഷ്ടിക്കുകയാണ് തനേദാര്‍ കുറിച്ചു. ഉഷയുടെ കുടുംബാംഗങ്ങളായ 20 ഓളം പേര്‍ വാന്‍സിനൊപ്പം നില്ക്കുന്ന ചിത്രം ഇപ്പോള്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു. 2024 ല്‍ വാന്‍സിന്റെ ഭാര്യ ഉഷയുടെ കുടുംബം താങ്ക്‌സ്ഗിവിംഗ് ആഘോഷിക്കുന്നതിന്റെ ചിത്രമാണ് പങ്കുവെച്ചത്. ഇതിന് അടിക്കുറിപ്പായിട്ടാണ് നിങ്ങളുടെ ഭാര്യയുടെ കുടുംബം അമേരിക്കന്‍ സ്വപ്‌നം മോഷ്ടിക്കുകയാണെന്നു കുറിച്ചത്.

ജെഡി വാന്‍സിന്റെ കുടിയേറ്റ പരാമര്‍ശം ദേശീയതലത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ വംശജയായ വാന്‍സിന്റെ ഭാര്യ ഉഷയെ തിരിച്ചയയ്ക്കണമെന്ന മുദ്രാവാക്യവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഇതിനിടെയാണ് ഡമോക്രാറ്റ് പ്രതിനിധിയായ യുഎ്‌സ് കോണ്‍ഗ്രസ് അംഗം ശ്രീ താനേദാര്‍ രംഗത്തുവന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയം അമേരിക്കയില്‍ വിഭജനം പ്രോത്സാഹി പ്പിക്കുകയാണെന്നായിരുന്നു വാന്‍സിന്റെയും കൂട്ടാളികളുടേയും നിലപാട്.

കുടിയേറ്റക്കാര്‍ അമേരിക്കന്‍ തൊഴിലാളികളുടെ കൂടിയ ശമ്പളത്തിനുള്ള അവസരം കുറയ്ക്കുന്നുവെന്നും വാന്‍സ് വാദിച്ചിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ എച്ച് വണ്‍ ബി വീസയ്‌ക്കെതിരേ അതിശക്തമായ നിലപാട് സ്വീകരിച്ച പ്രസിഡന്റ് ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി. യുഎസ് വ്യവസായങ്ങളില്‍ കൂടുതല്‍ വിദേശ വൈദഗ്ധ്യമുള്ള തൊഴിലാളികളെ എത്തിക്കാനായി എച്ച് വണ്‍ ബി വീസ നല്കണമെന്ന ആവശ്യമാണ് ട്രംപ് മുന്നോട്ടു വെച്ചത്.

Your wife and family are stealing the American dream’: Indian-origin US Congressman Shri Thanedar slams J.D. Vance for remarks against immigrants

Share Email
LATEST
More Articles
Top