തിരുവനന്തപുരം: കണ്ണഞ്ചിക്കുന്ന വിലക്കുതിപ്പുമായി സ്‌വര്‍ണം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 1,13520 രൂപ. ഇന്ന ഒരു ദിവസം മാത്രം സ്വര്‍ണവിലയില്‍ ഉണ്ടായത് 3680 രൂപയുടെ വര്‍ധന. സര്‍വകാല റിക്കോര്‍ഡുകള്‍ മറികടന്ന് നിരക്കുകള്‍ പുതുക്കുകയാണ് വിപണ. 14,190 രൂപയാണ് കേരളാ വിപണിയില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണ വിപണിയില്‍ ദൃശ്യമാകുന്ന അസാധാ രണമായ ഈ വര്‍ദ്ധനവ് സാധാര ണക്കാരെയും വിവാഹ ആവശ്യ ങ്ങള്‍ക്കായി സ്വര്‍ണ്ണം വാങ്ങാ നിരിക്കു ന്നവരെയും ഒരേപോലെ പ്രതിസ ന്ധിയിലാക്കിയിരിക്കുകയാണ്.
ജനുവരി മ ഒന്നിന് 99,040 രൂപയില്‍ തുടങ്ങിയ പവന്‍ വില 20 ദിവസ ത്തിനുള്ളില്‍ 12,000 രൂപയിലധികം വര്‍ദ്ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4,600 ഡോളറിന് മുകളില്‍ എത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിത ത്വങ്ങളും ഇറാന്‍-അമേരിക്ക തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷ സാധ്യതകളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
ഇതിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ്ണവില ഉയരാന്‍ കാരണമാകുന്നു.
അനിയന്ത്രിതമായ കുതിപ്പ് ആഭ്യന്തര വിപണിയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. വില ഇനിയും ഉയരുമെന്ന ആശങ്കയില്‍ പലരും അഡ്വാന്‍സ് ബുക്കിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്.
Gold prices surge; One pavang of gold is Rs 1,13520: Today alone, it has increased by Rs 3680













