പട്ടം സെന്റ് മേരീസിൽ 2000 കുട്ടികൾ അണിനിരക്കുന്ന  റിപ്പബ്ലിക് ദിന ചിത്രരചന ക്യാമ്പ്

പട്ടം സെന്റ് മേരീസിൽ 2000 കുട്ടികൾ അണിനിരക്കുന്ന  റിപ്പബ്ലിക് ദിന ചിത്രരചന ക്യാമ്പ്

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോ ഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂ ളിൽ രണ്ടായിരത്തോളം  വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബൃഹത്തായ മാസ്സ് ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു.

 പഴയകാല വിദ്യാർത്ഥികളുടെ കൂട്ടായ്മ യായ ‘കോസ്മോസ്’ (COSMOS), പിഡിലൈ റ്റ് (Pidilite), ഫെവി ക്രിയേറ്റ് (Fevi Create) എന്നിവയുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

2026 ജനുവരി 13-ന് 11 മണിമുതൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ഈ കലാ വിരുന്ന് റിപ്പബ്ലിക് ദിനത്തോട നുബന്ധി ച്ചുള്ള ജില്ലയിലെ ഏറ്റവും വലിയ വിദ്യാർ ത്ഥി സംഗമങ്ങളിലൊന്നായി മാറും. “ഇന്ത്യ യുടെ സ്വാതന്ത്ര്യം, ധീരത, ജനാധിപത്യം” എന്നീ മൂല്യങ്ങളെ ആസ്പദമാക്കി കുട്ടികൾ തങ്ങളുടെ സർഗ്ഗാത്മകത കാൻവാസു കളിൽ പകർത്തും. 

നാടിന്റെ ഐക്യവും കുട്ടികളുടെ കഴിവും ഒത്തുചേരുന്ന ഈ വലിയ കാഴ്ച റിപ്പോർട്ട് ചെയ്യുന്നതിനായി എല്ലാ മാധ്യമ സുഹൃത്തു ക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വിവരങ്ങൾക്ക് 9447856188

2000 children participate in Republic Day painting camp at Pattom St. Mary’s

Share Email
LATEST
More Articles
Top