കാർബൺ മോണോക്സൈഡ് ശ്വസിച്ച് 46 കുട്ടികളെ നാഷ് വെല്ലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാർബൺ മോണോക്സൈഡ് ശ്വസിച്ച് 46 കുട്ടികളെ നാഷ് വെല്ലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാഷ് വെൽ: ശീത കൊടുങ്കാറ്റിൽ തണുത്തുറഞ്ഞ അമേരിക്കയിൽ വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായതിന് പിന്നാലെ കാർബൺ മോണോക്സൈഡ്  ശ്വസിച്ച് നിരവധി കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

നാഷ്‌വില്ലെ ആശുപത്രിയിൽ 46 കുട്ടികൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ചതായി  റിപ്പോർട്ട് ചെയ്തു.

 നാഷ്‌വില്ലെയിൽ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഞായറാഴ്ച മുതൽ 46 കുട്ടികൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ചികിത്സ തേടിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

വൈദ്യുതി ലൈനുകൾ പൊട്ടിവീണും മരങ്ങൾ വീണും വൈദ്യുതി തടസ്സപ്പെടുമ്പോൾ പല കുടുംബങ്ങളും ജനറേറ്ററുകൾ ഉപയോഗിച്ച് വീടുകൾ ചൂടാക്കാൻ ശ്രമിക്കുമ്പോഴാണ് ഈ അപകടങ്ങൾ ഉണ്ടാവുന്നത്.

കാർബൺ മോണോക്സൈഡ് ദുർഗന്ധമില്ലാത്ത വാതകമാണെങ്കിലും  വിഷബാധ മാരകമായേക്കാം. തലകറക്കം, തലവേദന, ഓക്കാനം, എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ.

കാർബൺ മോണോക്സൈഡ് വിഷബാധ ഒഴിവാക്കാൻ, തുറന്ന ജനാലകൾക്കോ ​​വെന്റുകൾക്കോ ​​സമീപം ജനറേറ്ററുകളോ ഗ്രില്ലുകളോ ഒരിക്കലും ഉപയോഗി ക്കരുതെന്നു അധികൃത നിർദ്ദേശം നൽകി. യു എസിൽ ശീതക്കാറ്റിനെ തുടർന്ന് 500,000-ത്തിലധികം ഉപഭോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതിയില്ലടെന്നസി, മിസിസിപ്പി, ലൂസിയാന എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥ.

46 child carbon monoxide exposure cases reported at Nashville hospital

Share Email
LATEST
More Articles
Top