നിക്കോളാസ് മഡൂറോയെ കീഴടക്കാനായി സജ്ജമാക്കിയത് 150 വിമാനങ്ങളും 11 യുദ്ധക്കപ്പലുകളും ഉള്‍പ്പെടെ വന്‍ സന്നാഹം

നിക്കോളാസ് മഡൂറോയെ കീഴടക്കാനായി സജ്ജമാക്കിയത് 150 വിമാനങ്ങളും 11 യുദ്ധക്കപ്പലുകളും ഉള്‍പ്പെടെ വന്‍ സന്നാഹം

വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ കീഴടക്കാനായി ട്രംപ് ഭരണകൂടം തയാറാക്കിയത് വമ്പന്‍ സന്നാഹങ്ങള്‍. വെനസ്വേലിയന്‍ ദൗത്യത്തിനായി 11 യുദ്ധക്കപ്പലുകളും 150 വിമാനങ്ങളും 15,000 ലധികം സൈനീകരേയുമാണ് ഇതിനായി സജ്ജമാക്കിയിരുന്നത്.

വിമാനവാഹിനിക്കപ്പലുള്‍പ്പെടെ 11 യുദ്ധക്കപ്പലുകള്‍. നിരവധി എഫ്-35 യുദ്ധവിമാനങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 20 കേന്ദ്രങ്ങളില്‍ നിന്നായി എഫ്-35, എഫ്-22 യുദ്ധവിമാനങ്ങള്‍, ബി-1 ബോംബറുകള്‍ എന്നിങ്ങനെ 150 വിമാനങ്ങള്‍ ഒരേസമയം ലക്ഷ്യത്തിലേക്കു പാഞ്ഞു.

മഡുറോയുടെ വസതി വളഞ്ഞപ്പോള്‍ വെടിവയ്പുണ്ടായതായും യുഎസ് ഹെലികോപ്റ്ററുകളിലൊന്നിന് നേരിയ കേടുപാടുപറ്റിയാതും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ദൗത്യം തുടര്‍ന്നതായും യുഎസ് സേനാംഗങ്ങള്‍ക്കാര്‍ക്കും പരുക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.


A massive military buildup, including 150 aircraft and 11 warships, was prepared to overthrow Nicolas Maduro.

Share Email
LATEST
More Articles
Top