യുഎസ് ഭീഷണിയില്‍ ഇറാന് ഭീതിയിലെന്ന് അബ്ദുള്‍ മജീദ് ഇലാഹി

യുഎസ് ഭീഷണിയില്‍ ഇറാന് ഭീതിയിലെന്ന് അബ്ദുള്‍ മജീദ് ഇലാഹി

ന്യൂഡല്‍ഹി: അമേരിക്കയുടെ ഭീഷണിയില്‍ ഇറാന് പരിഭ്രാന്തിയോ ഭീതിയോ ഇല്ലെന്നു ഇന്ത്യയിലെ ഇറാന്‍പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കിം ഇലാഹി പറഞ്ഞു ഇറാനെ ഭൂമുഖത്ത് നിന്ന് മായ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇലാഹിയുടെ ഈ പ്രതികരണം.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖൊമേനിയുടെ ഭരണത്തിന് അറുതി വരുത്തണമെന്നും ഇറാനില്‍ പുതിയ നേതൃത്വം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കണക്കിലെടുത്ത് പെന്റഗണ്‍ തങ്ങളുടെ വിമാനവാഹിനി കപ്പലുകളെ മേഖലയിലേക്ക നീങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ഇലാഹി തള്ളിക്കളഞ്ഞു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് ‘ഇസ്ലാമിക വിരുദ്ധമാണെന്നു ഇറാന്റെ പരമോന്നത നേതാവ് ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈദ്യചികിത്സ, ഊര്‍ജ്ജ ഉല്‍പ്പാദനം, മാനുഷിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി മാത്രമാണ് ഇറാന്‍ ആണവോര്‍ജ്ജം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പല രാജ്യങ്ങളും ആണവശേഷി കൈവരിച്ചിട്ടും ഇറാന് നേരെ മാത്രം ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.സമാധാനവും സുസ്ഥിരതയുമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് ഇലാഹി പറഞ്ഞു. സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് മുഴുവന്‍ മിഡില്‍ ഈസ്റ്റിനെയും ബാധിക്കും. ഇറാന്റെ ആഭ്യന്തര പ്രതിഷേധങ്ങള്‍ക്കിടെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച നടപടിയെ അദ്ദേഹം ന്യായീകരിച്ചു.

വിദേശത്തുള്ള ഇറാന്റെ ശത്രുക്കള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും അത് തടയാനാണ് അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര സംഘടനകള്‍ക്ക് ലോകത്തുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ചില വന്‍ശക്തി രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ് ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

അന്താരാഷ്ട്ര സംഘടനകള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റണമെന്നും എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Abdul Majeed Elahi says Iran is afraid of US threats

Share Email
LATEST
More Articles
Top