ന്യൂയോര്‍ക്ക്: ലോകത്ത് സാങ്കേതിക വിദ്യാരംഗത്തെ ഭീമന്‍ കമ്പനിയായ ആമസോണ്‍ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പടിയിറക്കുന്നു. മൂന്നുമാസത്തിനുള്ളിലെ രണ്ടാം കൂട്ടപ്പിരിച്ചുവിടലാണ് കമ്പനി നടത്തുന്നത്. ഇത്തവണത്തെ പിരിച്ചുവിടലില്‍ 16,000 ത്തോളം ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍മ്മിതി ബുദ്ധി സാങ്കേതികവിദ്യാരംഗം കീഴടക്കിയതോടെ ഐടി മേഖലയിലെ തൊഴില്‍ സാധ്യതയില്‍ വലിയ കുറവാണ് വന്നുകൊണ്ടിരിക്കുന്നത്്. ഇതേ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി 14,000 പേരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ്് ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍.
കമ്പനിയില്‍ നിന്നും ഒഴിവാക്കുന്നവര്‍ക്ക് മൂന്നുമാസം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കുമെന്നു ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി വ്യരക്തമാക്കി. അമേരിക്കയില്‍ സാങ്കേതിക വിദ്യാരംഗത്ത് തൊഴില്‍ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം 50,000 പേര്‍ക്കു മാത്രമാണ് പുതിയ ജോലികള്‍ ലഭിച്ചത്. നവംബറില്‍ 56,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. 30,000 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് യുപിഎസ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. 15 തൊഴില്‍ വെട്ടിക്കുറയ്ക്കുമെന്നു പിന്ററസ്റ്റും അറിയിച്ചു.വരും നാളുകളില്‍ സാങ്കേതിക വിദ്യാ മേഖലകളില്‍ തൊഴില്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ഇതൊരു തിരിച്ചടി ഉണ്ടാക്കിയേക്കും.
Amazon is laying off employees en masse: 16,000 people are being laid off













