ബഹിരാകാശ യാത്രികന്റെ  ആരോഗ്യനില ഗുരുതരമായി: ദൗത്യം വെട്ടിച്ചുരുക്കുന്നതായി നാസ

ബഹിരാകാശ യാത്രികന്റെ  ആരോഗ്യനില ഗുരുതരമായി: ദൗത്യം വെട്ടിച്ചുരുക്കുന്നതായി നാസ

വാഷിങ്ടണ്‍: നാസയുടെ  ബഹിരാകാശ യാത്രികന്റെ ആരോഗ്യനില  മോശമാ യതിനെ തുടര്‍ന്ന് ബഹിരാകാശ  ദൗത്യം വെട്ടിച്ചുരുക്കാന്‍ നാസ. രോഗബാധിതനായ ബഹിരാകാശയാത്രികനെയും മൂന്നു  ക്രൂ അംഗങ്ങളെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് നാസ തീരുമാനി ച്ചിരിക്കുന്നത്. നേരത്തെ തീരുമാനിച്ചതിലും ഒരു മാസം മുമ്പ് നാസ യാത്രികരെ തിരികെ എത്തിക്കും.

.രോഗബാധിതനെ കുറിച്ചോ രോഗത്തെ കുറിച്ചോ നാസ കൂടുതല്‍ വിവരങ്ങള്‍  പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ വിദഗ്ധ ര്‍ക്കൊപ്പം യാത്രികനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായി വാഷിംഗ്ടണില്‍ നടന്ന പത്രസമ്മേളനത്തില്‍ നാസ അഡ്മിനി സ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ക്രൂ-11 ലെ നാല് ക്രൂ അംഗങ്ങളില്‍ ആര്‍ക്കാണ് മെഡിക്കല്‍ പ്രശ്നമോ അംഗത്തിന് എന്ത് തരത്തിലുള്ള അസുഖമോ ഉള്ളതെന്ന് നാസയുടെ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടില്ല, 

ക്രൂ അംഗത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശനടത്തം മാറ്റിവച്ചു. 

Astronaut’s serious medical condition  Nasa to end space station mission one  mont early

Share Email
Top