ലോകക്രമത്തിലെ അമേരിക്കന്‍ ആധിപത്യം അവസാനിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി കാനഡ

ലോകക്രമത്തിലെ അമേരിക്കന്‍ ആധിപത്യം അവസാനിക്കുന്നുവെന്ന  രൂക്ഷ വിമര്‍ശനവുമായി കാനഡ

ദാവോസ്: ലോകക്രമത്തിലെ അമേരിക്കന്‍ ആധിപത്യം അവസാനിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സ്വിറ്റ്‌സര്‍ലന്‍ ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കയ്‌ക്കെതിരേ കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനം. അമേരിക്കന്‍ നേതൃത്വത്തിലുള്ള ആഗോള ക്രമം അവസാനിച്ചതായും പഴയ രീതിയിലുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ ഇനി തിരിച്ചുവരില്ലെന്നും അമേരിക്കയുടെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. ലോകം ഇപ്പോള്‍ ഒരു മാറ്റത്തിലല്ല, മറിച്ച് ഒരു പിളര്‍പ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റിന്റെയോ അമേരിക്കയുടേയോ പേരോ നേരിട്ട് പരാമര്‍ശിക്കാതെ ‘അമേരിക്കന്‍ ഹെജിമണി’ (American Hegemony) എന്ന പദം ഉപയോഗിച്ച് അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. മുന്‍ കാലങ്ങളില്‍ ലോകപുരോഗതിക്കായി കരുതിയിരുന്ന വ്യാപാര ബന്ധങ്ങള്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഉപകരണങ്ങളായി മാറിയിരിക്കുന്നു. ‘താരിഫുകള്‍ ലിവറേജായും, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ഭീഷണിയായും, സപ്ലൈ ചെയിനുകള്‍ ചൂഷണം ചെയ്യാനുള്ള ദൗര്‍ബല്യമായും വന്‍ശക്തികള്‍ മാറ്റിക്കഴിഞ്ഞു,’ അദ്ദേഹം വ്യക്തമാക്കി.

പഴയ സഖ്യങ്ങള്‍ മാത്രം പ്രത്യാശ നല്‍കുന്ന കാലം കഴിഞ്ഞൈന്നും സ്വന്തമായി ഇന്ധനവും പ്രതിരോധ ശേഷിയുമില്ലാത്ത രാജ്യങ്ങള്‍ക്ക് ലോകത്ത് സാ്ധ്യതകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുമെന്നും ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയുമായും ഖത്തറുമായും കാനഡ പുതിയ കരാറുകളില്‍ ഒപ്പിട്ടതായും കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ മധ്യശക്തികളായ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നു കാര്‍ണി ആഹ്വാനം ചെയ്തു. ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ കാനഡ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.പഴയ ലോകക്രമത്തിന്റെ തകര്‍ച്ചയില്‍ ദുഃഖിക്കേണ്ടതില്ലെന്നും ആ വിള്ളലുകളില്‍ നിന്ന് കൂടുതല്‍ ശക്തവും നീതിയുക്തവുമായ പുതിയൊരു ലോകം പടുത്തുയര്‍ത്താന്‍ നമുക്ക് സാധിക്കുമെന്നും പറഞ്ഞാണ് മാര്‍ക്ക് കാര്‍ണി പ്രസംഗം അവസാനിപ്പിച്ചത്.

Canada strongly criticizes US dominance of world order, says it is ending

Share Email
LATEST
More Articles
Top