വാഷിങ്ടണ്‍: അമേരിക്കയിലെ 27 സംസ്ഥാനങ്ങളില്‍ കാന്‍ഡിഡ ഔറിസ് ഫംഗസ് പടരുന്നതായി റിപ്പോര്‍ട്ട്. 7,000ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏറെ കഠിനമായതും മാരകശേഷിയുള്ളതുമായ ഫംഗസാണിത്. 2016 ലാണഅ ആദ്യമായി ഈ ഫംഗസ് രോഗം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളില്‍ ശക്തമായ അണുബാധകള്‍ക്ക് കാന്‍ഡിഡ ഔറിസ് കാരണമാകുന്നു. ഈ അണുബാധയുടെ പ്രധാന ലക്ഷണം പനിയാണ്. ഈ ഫംഗസ് ബാധിച്ചവരുടെ മരണനിരക്കും കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മരുന്നുകളെ ചെറുത്തു നില്ക്കാനുള്ള പ്രതിരോധ ശക്തിയും ഈ ഫംഗസുകള്‍ക്ക് ഉണ്ട്. അതുമൂലം അണുക്കള്‍ നശിക്കാതെ വളര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം പ്രതിരോധശേഷിയുള്ള അണുബാധകള്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാണ്. കാന്‍ഡിഡ ഔറിസ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അണുബാധ ഉണ്ടാക്കാം.
രക്തം, മുറിവുകള്‍, ചെവി എന്നിവിടങ്ങളില്‍ ഇത് ബാധിക്കാം. കാന്‍ഡിഡ ഔറിസ് അണുബാധയുടെ ലക്ഷണങ്ങള്‍ അണുബാധയുടെ സ്ഥാനത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും.
Candida auris fungus spreads in 27 states in America; 7,000 people infected













