ഷോളി കുമ്പിളുവേലി മീഡിയ കമ്മിറ്റി
ന്യൂയോര്‍ക്ക് : ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി,ശനി, ഞായര്‍) തീയ തികളില്‍ ചിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സിറോ മലബാര്‍യുഎസ്എ കണ്‍വന്‍ഷന്‍ രജിസ്ട്രേഷനു വിശ്വാസികളില്‍ നിന്നുംആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറാള്‍ മ്മാരായ റവ. ഫാ.ജോണ്‍ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. തോമസ്കടുകപ്പിള്ളില്‍ , ചാന്‍സിലര്‍ റവ. ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍, പ്രൊക്യൂറേറ്റര്‍ റവ. ഫാ. റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ നടത്തിയ ഇടവക സന്ദര്‍ശനങ്ങളും , കിക്കോഫുകളുംവിശ്വാസികളുടെ ഇടയില്‍ ആവേശകരമായ പ്രതികരണമാണ് സൃഷ്ട്ടിച്ചത്.ഓരോ സിറോ മലബാര്‍ വിശ്വാസിയും ഈ കണ്‍വന്‍ഷനില്‍പങ്കെടുക്കെണ്ടതിന്റെ ആവശ്യകത വ്യക്തമാക്കികൊടുക്കാന്‍ ഈ ഇടവകസന്ദര്‍ശനങ്ങള്‍ കൊണ്ട് സാധിച്ചു.
അതുപോലെ, രൂപത യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ. ഫാ.മെല്‍വിന്‍ പോളിന്റെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്നപ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെയും യുവ ജനങ്ങളുടേയും ഇടയില്‍കണ്‍വന്‍ഷനെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും, അതിലൂടെ വലിയതോതില്‍ യുവജന പങ്കാളിത്തം ഉറപ്പുവരുത്താനും കഴിഞ്ഞു.കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യകം സെമിനാറുകളും, വര്‍ക്ക്‌ഷോപ്പുകളുമാണ് കണ്‍വന്‍ഷനില്‍ ഒരുക്കിയിരിക്കുന്നത്.കണ്‍വന്‍ഷന്റെ ഭാഗമായിനടത്തുന്ന, മെഗാ മാര്‍ഗ്ഗംകളി ,താളവിസ്മയം, വിവിധ ഡാന്‍സ് പ്രോഗ്രാമുകള്‍ എന്നിവയില്‍താല്‍പ്പര്യമുള്ള ഇടവകാംഗങ്ങള്‍ക്കു പങ്കെടുക്കാന്‍ അവസരം ഉണ്ട്.
താളവിസ്മയത്തിനു പ്രശസ്ത സിനിമ താരം ജയറാം ആണ് നേതൃത്വംനല്‍കുന്നത്. കൂടാതെ പാരിഷ് ഫെസ്റ്റ്‌പ്രോഗ്രാമില്‍ ഇടവക തലത്തിലുള്ള പരിപാടികളും അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കും വിവിധങ്ങളായ സ്‌പോര്‍ട്‌സ് , ഡാന്‍സ്പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വിവിധപരിപാടികളും യുവജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കണ്‍വന്‍ഷനോടനുബന്ധിച്ചു, രൂപതയിലെ പയനിയേര്‍സ്, ഇടവകകളില്‍
സേവനം ചെയ്തിട്ടുള്ള കൈക്കാരന്‍മാര്‍, അള്‍ത്താര ശുശ്രുഷികള്‍, സണ്‍ഡേ സ്‌കൂള്‍, മലയാളം സ്‌കൂള്‍, കള്‍ച്ചറല്‍ അക്കാദമി അദ്ധ്യാപകര്‍, എസ്.എം.സി.സി, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി , വിമന്‍സ് ഫോറം, ചെറുപുഷ്പ മിഷന്‍ ലീഗ് എന്നിവയുടെ നേതാക്കള്‍, ക്വയര്‍ അംഗങ്ങള്‍ തുടങ്ങി രൂപതയുടെ ആരംഭ കാലം മുതല്‍ ഇടവകളില്‍ വിവിധ തലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുള്ള എല്ലാവരേയും ആദരിക്കുന്നതാണ്.
കൂടാതെ വിവാഹ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികളേയും ആദരിക്കും. എല്ലാ ദിവസവും വൈകുന്നേരമുള്ള കല സന്ധ്യകളില്‍, പ്രശസ്ത മ്യൂസിഷ്യന്‍ സ്റ്റീഫന്‍ ദേവസ്സി, സിനിമ താരം ജയറാം എന്നിവരുടെ നേതൃത്തതില്‍ പ്രശസ്ത കലാകാരമ്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരി ക്കുന്നതാണ്. പരസ്പരം പരിചയപ്പെടുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനും,സുഹൃത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയില്‍വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാര്‍വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായിനിലനിര്‍ത്തുന്നതിനും ഷിക്കാഗോ കണ്‍വന്‍ഷന്‍ സഹായകരമാകും.
കൂടാതെ, അനന്തമായ ദൈവ പരിപാനയില്‍, വിശ്വാസ വളര്‍ച്ചയുടെഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, സിറോമലബാര്‍ സഭാ തലവന്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനോടും, രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്
പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, സഭയിലെ വിവിധ വൈദികരോടും സന്യസ്തരോടും,അല്‍മായരോടൊപ്പവും ഒരേ കൂടാരത്തിന്‍ കീഴില്‍ ഒരുമിച്ചിരുന്നുദൈവത്തിനു നന്ദി പറയുന്നതിനും, പ്രാര്‍ഥിക്കുന്നതിനും, വചനം
ശ്രവിക്കുന്നതിനും , അപ്പം മുറിക്കുന്നതിനും, ആശയ വിനിമയം നടത്തുന്നതിനുമുള്ള നാല് ദിനങ്ങള്‍, അതെത്ര
സന്തോഷപ്രദമായിരിക്കും മഹത്തായ ഈ അല്മമീയ, സാംസ്‌കാരിക, പൈതൃക സംഗമത്തില്‍പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു.
ജൂബിലി കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, ചെയര്‍മാന്‍ ജോസഫ് ചാമക്കാല, കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, ചെയര്‍മാന്‍ ബിജി സി. മാണി, ജോയിന്റ് കണ്‍വീനര്‍മ്മരായ റവ. ഫാ. ജോയല്‍ പയസ്. റവ. ഫാ. യൂജിന്‍ ജോസഫ്,സെക്രട്ടറി ബീന വള്ളിക്കളം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ തോമസ്, ഫസിലിറ്റി ചെയര്‍മാന്‍ ജോണി വടക്കുംചേരി, മാര്‍ക്കറ്റിങ്ചെയര്‍മാന്‍ സജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ യൂത്ത് കണ്‍വീനര്‍ റവ. ഫാ. മെല്‍വിന്‍ പോള്‍, യൂത്ത് ലീഡ് മാത്യു തോമസ് എന്നിവരുടെ
നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.
ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ജനുവരി 31നു അവസാനിക്കും, അതിനുമുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് നിരക്കില്‍ ഇളവ് ലഭിക്കുന്നതാണ്. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും
താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക :
www.syroconvention.org
Chicago Syro-Malabar Diocese Silver Jubilee Convention: Preparations are in progress. ‘Early Bird’ registration will end on January 31st













