ബീജിംഗ്: ചൈനയും പാക്കിസ്ഥാനും കൂടുതല്‍ അടുക്കുന്നു. പാക്കിസ്ഥാനുമായുള്ള ബന്ധവും സഹകരണവും കൂടുതല്‍ വിപുലപ്പെടുത്താന്‍ ചൈനീസ് തീരുമാനം. ഇതു സംബന്ധിച്ച് ചൈനയും പാക്കിസ്ഥാനും സംയുക്ത പ്രസ്താവനയും നടത്തി. പാക്കിസ്ഥാന്‍ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് ചൈനയുടെ ഈ പൊടുന്നനെയുള്ള നീക്കം.
ചരിത്രപരമായി ഉറച്ച ബന്ധം സാമ്പത്തിക, വ്യാപാര ബന്ധത്തിലൂടെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രഖ്യാപനം നടത്തി.
പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെയും ചൈന പുകഴ്ത്തി. ചൈനയുടെ വിദേശനയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. തായ് വാന്‍, ടിബറ്റ്, ഹോങ്കേംഗ്, സൗത്ത് ചൈന കടല്‍ തുടങ്ങിയ രാജ്യാന്തര വിഷയങ്ങളില്‍ ചൈനയെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.
ഇതിനു പ്രതിഫലമെന്നോണം ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ചൈന വന്‍ നിക്ഷേപമാണ് പാക്കിസ്ഥാന് നല്‍കുന്നത്.അതിര്‍ത്തി കടന്നു ജലസ്രോതസുകള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായും ശക്തമാക്കി. ചൈന-പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനം. അടുത്ത ഇടയ്ക്കായി അമേരിക്കയും പാക്കിസ്ഥാനും കൂടുതല്‍ ദൃഡബന്ധമായതോടെയാണ് ചൈനയും പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നത്.
China and Pakistan are getting closer













