അമേരിക്കയില്‍ ശൈത്യക്കൊടുങ്കാറ്റില്‍ മരണം 40 കവിഞ്ഞു: 220 ദശലക്ഷം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അമേരിക്കയില്‍ ശൈത്യക്കൊടുങ്കാറ്റില്‍ മരണം 40  കവിഞ്ഞു: 220 ദശലക്ഷം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വാഷിംഗടണ്‍: അമേരിക്കയില്‍ ദിവസങ്ങളായി ആഞ്ഞുവീശുന്ന ശൈത്യകൊടുങ്കാറ്റില്‍ നിരവധി ജീവനുകള്‍ നഷ്ടമാകുന്നു. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഉടനീളം ശൈത്യകൊടുങ്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 40 കവിഞ്ഞു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതെയെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്

.ശൈത്യക്കൊടുങ്കാറ്റില്‍ ഇതുവരെ 42 പേര്‍ മരണപ്പെട്ടതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.   220 ദശലക്ഷം ആളുകള്‍ക്ക് അധികൃതര്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശവും നല്കി. യുഎസിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തെക്കന്‍ സംസ്ഥാനങ്ങളിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതിശക്തമായ മഞ്ഞുവീഴ്ച്ചയ്ക്ക് കാരണമായ ശൈത്യക്കൊടുങ്കാറ്റില്‍ വൈദ്യുതി ബന്ധം പലസംസ്ഥാനങ്ങളിലും പാടേ നിലച്ചു.

അമേരിക്കയുടെ വടക്കന്‍ സംസ്ഥാ നങ്ങളില്‍ യാത്രയും പൂര്‍ണപ്രി തിസന്ധിയിലായി. ടെക്‌സസിലെ ഫ്രിസ്‌കോയില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടി സ്ലെഡ്ഡിംഗ് അപകടത്തില്‍ മരിച്ചുവെന്ന് ഫ്രിസ്‌കോ പോലീസ് പറഞ്ഞു.
ഓസ്റ്റിനില്‍ ഗ്യാസ് സ്റ്റേഷന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഹൈപ്പോത്തെര്‍മിയ കാരണം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.
അര്‍ക്കന്‍സാസില്‍് 17 വയസ്സുള്ള ഒരു ആണ്‍കുട്ടി മരിച്ചുവെന്ന് സലൈന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.


പെന്‍സില്‍വാനിയയിലെ ലെഹി കൗണ്ടിയില്‍, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേര്‍ മരിച്ചതായി കൗണ്ടി കൊറോണര്‍ അറിയിച്ചു. മരണപ്പെട്ടവര്‍  60 നും 84 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കൊറോണര്‍ പറഞ്ഞു, ന്യൂയോര്‍ക്ക് സിറ്റിയില്‍ എട്ട് പേര്‍ മരിച്ചു, ലോംഗ് ഐലന്‍ഡില്‍ മഞ്ഞ് കോരിയെടുക്കുന്നതിനിടെ ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചതായി ന്യൂയോര്‍ക്ക് എബിസി സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.ന്യൂജേഴ്സിയിലെ വെറോണയില്‍  പുരുഷന്‍ കയ്യില്‍ മഞ്ഞു നീക്കം ചെയ്യുന്ന കോരിയുമായി മരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രാദേശിക പോലീസ് അറിയിച്ചു.

മസാച്യുസെറ്റ്സില്‍, ഒരു പാര്‍ക്കിംഗ് സ്ഥലത്ത് ഒരു സ്ത്രീ മരിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.ടെന്നസി, ലൂസിയാന, മിസിസിപ്പി, കന്‍സാസ്, ഒഹായോ, സൗത്ത് കരോലിന എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വിനാശകരമായ ശൈത്യ് കൊടുങ്കാറ്റാണിതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പറഞ്ഞു. പതിനായിര ക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ചൊവ്വാഴ്ചത്തെ വിമാന സര്‍വീസുകളില്‍ 25 ശതമാനം  റദ്ദാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ്്  പറഞ്ഞു. യുഎസിലുടനീളം ചൊവ്വാഴ്ച 1,400-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി, ഡാളസ്, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ വിമാനറദ്ദാ ക്കലാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. ഞായറാഴ്ച 11,000-ത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Death toll in US winter storm exceeds 30: 220 million people on alert

Share Email
LATEST
More Articles
Top