വാഷിംഗ്ടണ്‍: യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഭീതികരമായ ശൈത്യക്കൊടുങ്കാറ്റിലെ മരണം 85 ആയതായി റിപ്പോര്‍ട്ട്. അതി ശൈത്യം തുടരുന്ന സാഹചര്യത്തില്‍ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്ന് താറുമാറായ ടെക്‌സസ് മുതല്‍ ടെന്നസി വരെയുള്ള വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകായണ്.
ഇതുവരെ 85 മരണങ്ങള്‍ ഉണ്ടായതായി അസോസിയേറ്റ് പ്രസ്് റിപ്പോര്‍ട്ട് ചെയ്തു. തണുപ്പിനെ തുടര്‍ന്നുള്ള മരണങ്ങള്‍, ഹൈപ്പോഥെര്‍മിയ, കാര്‍ബണ്‍ മോണോ ക്‌സൈഡ് വിഷബാധ, മഞ്ഞുപാളികളില്‍ കാറുകള്‍ തെന്നിമറിഞ്ഞുള്ള അപകടങ്ങള്‍ എന്നിവയിലൂടെയാണ് മരണങ്ങള്‍ റിപ്പോ ര്‍ട്ട് ചെയ്തിട്ടുള്ളത്.
മിസിസിപ്പിയില്‍ വ്യാഴാഴ്ച നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ കഠിനമായ ശൈത്യകാല കാലാവസ്ഥ കാരണം ഇവിടെ ആകെ മരണസംഖ്യ 14 ആയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. വാരാ ന്ത്യത്തില്‍ അതിശൈത്യം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് 95,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങും. ബുധനാഴ്ച വരെ അതി ശൈത്യത്തില്‍ 13 മരണങ്ങള്‍ ടെന്നസി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വ്യാപകമായ വൈദ്യുതി തടസം തുടരുന്നു. സംസ്ഥാനത്തുടനീളം 93,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല. ഈ ആഴ്ച്ചയില്‍ വൈദ്യുതി ബന്ധം പൂര്‍ണതോ തില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞേ ക്കില്ലെന്ന് നാഷ്വില്ലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൂസിയാനയില്‍ വ്യാഴാഴ്ച ശൈത്യകാല കൊടുങ്കാറ്റുില്‍ ഒന്‍പതാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഹൈപ്പോഥെര്‍മിയ ബാധിച്ച് 74 വയസ്സുള്ള ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ടെക്‌സാസില്‍ ശൈത്യകാല കൊടുങ്കാ റ്റുമായി ബന്ധപ്പെട്ട നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ മഞ്ഞുപാളിയില്‍ തെന്നി മരത്തില്‍ ഇടിച്ച് രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മരിച്ചു, അധികൃതര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതുവരെ 10 മരണം റിപ്പോര്‍ട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Death toll in US winter storm exceeds 85: Millions affected by power outages













