യു എസിൽ അതിശൈത്യത്തിൽ മരണം ഒൻപതായി: 20 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യു എസിൽ അതിശൈത്യത്തിൽ മരണം ഒൻപതായി:  20 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: അമേരിക്കയിൽ ആദിശൈത്യത്തിൽ മരണം ഒൻപതായി ഉയർന്നു.  മരിച്ചവരിൽ കൂടുതലും ന്യൂയോർക്ക് സിറ്റിയിലാണ്. 9 പേർ മരിച്ചതിൽ അഞ്ചുപേരും ന്യൂയോർക്ക് മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത് 

 ലൂസിയാനയിൽ ഹൈപ്പോതെർമിയ ബാധിച്ച്  രണ്ടുപേർ മരിച്ചു  ടെക്സസ് മുതൽ ന്യൂയോർക്ക് വരെയുള്ള  22 സംസ്ഥാനങ്ങളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 230 ദശലക്ഷം ആളുകളെ ഈ കൊടുങ്കാറ്റ് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

[ കൊടുങ്കാറ്റ് കാരണം അമേരിക്ക യിലുടനീളം പത്തുലക്ഷത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായിട്ടുണ്ട്. ടെന്നസിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർക്ക് വൈദ്യുതിയില്ല. കൂടാതെ, മിസിസിപ്പി, ലൂസിയാന, ടെക്സസ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. കൊടുങ്കാറ്റിനു പിന്നാലെ അതിശൈത്യം തുടരാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Death toll rises to nine in extreme cold: US freezes, states of emergency declared in 20 states

Share Email
LATEST
More Articles
Top