ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ തീരുവ ഭീഷണിക്കെതിരേ എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി രംഗത്ത്

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ തീരുവ ഭീഷണിക്കെതിരേ എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി രംഗത്ത്

ലണ്ടന്‍: ഗ്രീന്‍ലാന്‍ഡ് വിവാദം കൂടുതല്‍ ശക്തമാകുന്നതിനിടെ എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രഖ്യാപനത്തിനു പിന്നാലെ ഗ്രീന്‍ലാന്‍ഡിനും ഡെണ്‍മാര്‍ക്കിനും അനുകൂലമായി ഈ രാജ്യങ്ങള്‍ സംയക്തമായി രംഗത്തെത്തി.

ഗ്രീന്‍ലാന്‍ഡ് ജനതയ്ക്ക് പ്രഖ്യാപിക്കുന്നതായി ബ്രിട്ടണ്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍, എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ട്രംപിന്റെ നടപടി അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം ഒന്നു മുതല്‍ എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ ഒന്നിനുള്ളില്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ധാരണയായില്ലെങ്കില്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതിനെതിരേയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നത്. നൂറ്റാണ്ടുകളായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക സബ്സിഡി നല്‍കുകയാണെന്നും ഇനി അത് അനുവദിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഗ്രീന്‍ലാന്‍ഡ് പൂര്‍ണമായും അമേരിക്കയ്ക്ക് നല്കാന്‍ തയാറാകുന്നത് വരെ നികുതി തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. ട്രംപിന്റെ ഭീഷണി ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ മറുപടി നല്‍കുമെന്നും നികുതി ഭീഷണികള്‍ അറ്റ്ലാന്റിക് സമുദ്രത്തിന് ഇരുപുറവുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ദോഷകരമായി ബാധിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പ്രതികരിച്ചു.

Eight European countries join forces to oppose Trump’s tariff threat on Greenland

Share Email
LATEST excelnclexrn
Top