വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ല്‍ ഗേറ്റ്‌സിന് റഷ്യന്‍ യുവതികളില്‍ നിന്നും ലൈംഗീക രോഗം പിടിപെട്ടിരുന്നതായി ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഇമെയില്‍. എപസ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ടതിലാണഅ ഇക്കാര്യം പറയുന്നത്. വെള്ളിയാഴ്ച്ച നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റഷ്യന്‍ യുവതികളില്‍ നിന്നും എസ്ടിഡി എന്ന ലൈംഗീക രോഗമാണ് പിടിപെട്ടതെന്നും ഇമെയിലില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് സ്ഥിരീകരണങ്ങള്‍ ഒന്നുമില്ല.
പുതുതായി പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ഗേറ്റ്‌സിന് റഷ്യന്‍ സ്ത്രീകളില്‍ നിന്ന് ലൈംഗികമായി പകരുന്ന രോഗം പിടിപെട്ടുവെന്നും ആന്റിബയോട്ടിക്കുകള്‍ തേടിയെന്നും ആരോപിക്കുന്നു
റഷ്യന്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് ലൈംഗികമായി പകരുന്ന രോഗം പിടിപെട്ടുവെന്നും പിന്നീട് തന്റെ അന്നത്തെ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സിന് രഹസ്യമായി നല്‍കാന്‍ ആന്റിബയോട്ടിക്കുകള്‍ തേടിയെന്നും ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളുടെ ഏറ്റവും പുതിയ ഭാഗം ആരോപിക്കുന്നു.
2013-ല്‍ എപ്സ്റ്റീന്‍ സ്വയം എഴുതിയ ഇമെയിലുകളിലാണ് ഈ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ തികച്ചും അസംബന്ധവും പൂര്‍ണമായും തെറ്റുമാണെന്നു ഗേറ്റ്‌സിന്റെ വക്താവ് ഡെയ്ലി മെയിലിനോട് പറഞ്ഞു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും 2,000-ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളും പുറത്തുവിട്ടതായി നീതിന്യായ വകുപ്പ് അറിയിച്ചു. വിപുലമായ അവലോകന പ്രക്രിയയ്ക്ക് ശേഷമാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
Epstein's email claims Bill Gates contracted sexually transmitted disease from Russian women













