ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ… ശബരി മല സ്വർണ ക്കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് മെമ്പർ  കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ… ശബരി മല സ്വർണ ക്കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് മെമ്പർ  കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ എന്ന നിരീക്ഷണം നടത്തി ക്കൊണ്ട് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് മെമ്പർ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യ പ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ്ണ ക്കൊള്ള യില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഇത്തരമൊരു പരാമര്‍ശം നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നാണ് ശങ്കരദാസിന്റെ വാദം

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ടെന്നും, അങ്ങനെ ഒപ്പിട്ടയാള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നാല്‍ പരിഗണി ക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

Even God was not spared.. Supreme Court rejects petition of former Devaswom Board member KP Shankaradas

Share Email
LATEST
More Articles
Top