സമ്മർദം കൂട്ടി ട്രംപ് ഭരണകൂടം, ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം; പ്രസിഡന്‍റിന് വഴങ്ങാത്തത് കൊണ്ടെന്ന് മറുപടി

സമ്മർദം കൂട്ടി ട്രംപ് ഭരണകൂടം, ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം; പ്രസിഡന്‍റിന് വഴങ്ങാത്തത് കൊണ്ടെന്ന് മറുപടി

സമ്മർദം കൂട്ടി ട്രംപ് ഭരണകൂടം, ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം; പ്രസിഡന്‍റിന് വഴങ്ങാത്തത് കൊണ്ടെന്ന് ജെറോം പവൽവാഷിംഗ്ടൺ: അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിന്‍റെ ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ഫെഡ് ആസ്ഥാനത്തിന്‍റെ 2.5 ബില്യൺ ഡോളറിന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ജൂണിൽ അദ്ദേഹം കോൺഗ്രസിന് നൽകിയ മൊഴിയാണ് അന്വേഷണത്തിന് ആധാരം. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പവൽ ഭരണകൂടത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു.

പലിശ നിരക്ക് കുറയ്ക്കാൻ പ്രസിഡന്റ് നടത്തുന്ന സമ്മർദ്ദത്തിന് വഴങ്ങാത്തതിനാലാണ് തനിക്കെതിരെ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫെഡറൽ റിസർവ് ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും പ്രസിഡന്റിന്റെ താല്പര്യപ്രകാരമല്ല, മറിച്ച് പൊതുനന്മ ലക്ഷ്യമിട്ടാണ് പലിശ നിരക്കുകൾ നിശ്ചയിക്കുന്നതെന്നും പവൽ വ്യക്തമാക്കി. ഈ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ ഭരണകൂടം നിരന്തരമായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പവലിനെ പലതവണ പരസ്യമായി വിമർശിച്ചിട്ടുണ്ട്. പലിശ നിരക്ക് തീരുമാനങ്ങളിൽ തനിക്കും പങ്കുണ്ടാകണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നു. പവലിനെ അടുത്ത തവണ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് നേരെയുള്ള വലിയ ഭീഷണിയായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്. കേന്ദ്ര ബാങ്ക് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുന്നത് ആഗോള വിപണികളിലും അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലും വലിയ അസ്ഥിരതയുണ്ടാക്കിയേക്കാം.

Share Email
LATEST
More Articles
Top