ഫോമാ വിദ്യാഭ്യാസ ഫോറം : സ്കൂളുകൾക്ക് സഹായവുമായി  ഹ്യൂസ്റ്റൺ ജനറൽസ്

ഫോമാ വിദ്യാഭ്യാസ ഫോറം : സ്കൂളുകൾക്ക് സഹായവുമായി  ഹ്യൂസ്റ്റൺ ജനറൽസ്

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മ‌യായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് ആൻഡ് എഡ്യൂക്കേഷൻ ഫോറത്തിന്റെ മലയാള ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഹ്യൂസ്റ്റൺ ജനറൽസ് എത്തുന്നു.

മലയാള ഭാഷാ പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്ന കേരളത്തിലെ മികച്ച രണ്ട് സ്കൂകൂളുകളെ കണ്ടെത്തി ധനസഹായം നൽകുന്ന ഫോമായുടെ സംരംഭത്തിന് കോട്ടയത്ത് നടക്കുന്ന കേരളാ കൺവൻഷനിൽ തുടക്കമാകും. സ്കൂ‌ളുകൾക്കുള്ള സഹായം ജനുവരി 9ന് കൈമാറും. ധനസഹായം സ്പോൺസർ ചെയ്‌തിരിക്കുന്നത് അമേരിക്കയിലെ നാഷണൽ ക്രിക്കറ്റ് ലീഗിലെ പ്രധാന ടീമുകളിലൊന്നായ ഹ്യൂസ്റ്റൺ ജനറൽസാണ്. ജോഫിന് സെബാസ്റ്റ്യൻ, പ്രവീൺ വർഗീസ് എന്നിവരാണ് ഹൂസ്റ്റൺ ജനറൽസിന് നേതൃത്വം നൽകുന്നത്.

മലയാള ഭാഷാപഠനത്തിന് പ്രോത്സാഹനം നൽകുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകൾക്ക് നൽകുന്ന എൻഡോവ്മെൻ്റ് സ്പോൻസർ ചെയ്യുന്നത്.

ജനുവരി 9ന് കോട്ടയം വിൻസർ കാസ്റ്റിൽ വച്ച് ധനസഹായം വിതരണം ചെയ്യും. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോ. സെക്രട്ടറി അനുപമ കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് സാരഥ്യമേകും.

Foma Education Forum: Houston Generals offer assistance to schools

Share Email
Top