എ.എസ് ശ്രീകുമാര്‍
കോട്ടയം: വേദിയിലും സദസിലും സമൂഹത്തിന്റെ പരിഛേദം സാന്നിധ്യമറിയിച്ച പ്രൗഢഗംഭീരമായ നിമിഷത്തില്‍ അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന് ഭദ്രദീപം തെളിഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലില്‍ ഓഡിറ്റോറിയത്തില്‍, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച, മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തിയുടെ സന്ദേശം അലയടിച്ച വേദിയില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ഫോമാ ജോയിന്റ് സെക്രട്ടറി പോള്‍ ജോസ് സ്വാഗതമാശംസിച്ചു.



ഫോമാ കേരളാ കണ്‍വന്‍ഷന്റെ മുഖമുദ്ര അനുകരണീയമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സന്ദേശമാണെന്നും ഫോമായെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷപ്രദമായ നിമിഷങ്ങളാണിതെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. കണ്‍വന്‍ഷനിലൂടെ ഫോമാ വീണ്ടുമൊരിക്കല്‍ക്കൂടി ജന്‍മനാട്ടിലെത്തി പ്രതിബദ്ധത പ്രകടിപ്പിക്കുകയാണ്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ത്ത് അവരുടെ ആവശ്യങ്ങള്‍ തങ്ങളാല്‍ കഴിയുന്ന തരത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഈ ചടങ്ങ് പോമായുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





ഫോമായുടെ ചിരിറ്റി ഉള്‍പ്പെടെയുള്ള മാതൃകാപരവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിവേയ്ക്ക് വ്യാപിപ്പിക്കുന്നതില്‍ വളരെ സന്തോളവും അഭിമാനവുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രളയത്തിലും മറ്റും ഫോമാനല്‍കിയ സഹായമുള്‍പ്പെടെയുള്ള ചേര്‍ത്തുനിര്‍ത്തലുകളെ റോഷി അഗസ്റ്റിന്‍ അനുസ്മരിച്ചു ഫോമായ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.









തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും മുച്ചക്ര സ്‌കൂട്ടറും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും കേഴ്‌വി പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണ സഹായിയും സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായരരും ഫോമാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സഹായങ്ങള്‍, അഡ്വ. വര്‍ഗീസ് മാമാമന്‍ വിതരണം ചെയ്തു. മാതൃഭൂമിയോടുള്ള ആദരവിന്റെ കാഹളം മുഴങ്ങിയ വേദിയില്‍ ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. 50 പേര്‍ക്ക് 50,000 രൂപ വീതമാണ് നല്‍കിയത്.







ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പ്രകാരമുള്ള 1,100 ഡോളര്‍ ചെങ്ങന്നൂരിലുള്ള സീതമ്മയ്ക്ക് നല്‍കി. ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തലിനുള്ള സഹായ ധനം വിതരണം ചെയ്തു. ഫോമാ ഭവനപദ്ധതിയുടെ താക്കോല്‍ ദാനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ രണ്ട് നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠന സഹായവും നല്‍കി. തുടര്‍ന്ന് വിദേശ മലയാളികളുടെ സംശയങ്ങള്‍ക്ക് നോര്‍ക്ക റൂട്‌സ് അണ്ടര്‍ സെക്രട്ടറി മറുപടി നല്‍കി.






തോമസ് ചാഴ്കാടന്‍ എം.പി, കേരളാ കണ്‍വന്‍ഷന്‍ പീറ്റര്‍ കുളങ്ങര, തിരുവഞ്ചൂര്‍ രാധാകൃഷ്ണല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ രാജു എബ്രഹാം, കെ സുരേഷ് കുറുപ്പ്, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ,ഷാലു പുന്നൂസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, വിമന്‍സ് ഫോറം ട്രഷറര്‍ ജൂലി ബിനോയ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. ജേക്കബ് തോമസ്, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, നാഷണല്‍ കമ്മിറ്റി അംഗം ജിജു കുളങ്ങര, ആര്‍.വി.പിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










Fomaa Kerala Convention 2026 becomes a model by distributing a large amount of charity aid













