ജോര്‍ജ് വര്‍ഗീസ് (88) ഡാളസില്‍ അന്തരിച്ചു

ജോര്‍ജ് വര്‍ഗീസ് (88) ഡാളസില്‍ അന്തരിച്ചു

ഡാളസ്. കലഞ്ഞൂര്‍ ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗവുമായ ബ്രദര്‍ ജോര്‍ജ് വര്‍ഗീസ് (ജോര്‍ജുകുട്ടി – 88 വയസ്സ്) 2026 ജനുവരി 5-ന് രാത്രി 10:45-ന് (ഡാളസ് സമയം) അന്തരിച്ചു . അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു.

റാഞ്ചി ഇലക്ട്രിസിറ്റി ബോര്‍ഡിലെ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടര്‍ന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതില്‍ അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു.

ഭാര്യ: സിസ്റ്റര്‍ ഗ്രേസി ജോര്‍ജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വര്‍ഗീസിന്റെ മകള്‍, പള്ളിക്കല്‍, കായംകുളം).

മക്കളും മരുമക്കളും:

സുമ & എ. ഒ. കോശി (അനി), മിനസോട്ട

വര്‍ഗീസ് പി. ജോര്‍ജ് (ബാബു) & ഷേര്‍ളി, ഡാളസ്

ജോണ്‍സണ്‍ പി. ജോര്‍ജ് (സജി) & റെനി, ഡാളസ്

കൊച്ചുമക്കള്‍: നിമ്മി & കോളിന്‍, നോബിള്‍ & ടാനിയ, നാന്‍സി, ആഷര്‍, അബിഗേല്‍, ജോനാഥന്‍, ഡേവിഡ്.

കൊച്ചുമകന്റെ മകന്‍: റസ്സല്‍ ജോര്‍ജ്

സംസ്‌കാര ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ പിന്നീട്

സാം മാത്യു .972 974 5770
ഫിലിപ്പ് ആന്‍ഡ്രൂസ് 651 367 9879

George Varghese (88) passes away in Dallas

Share Email
LATEST
More Articles
Top