‘ഗുഡ് മോര്‍ണിംഗ് മുത്തശ്ശി’; അജിത് പവാറുമായി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോ പൈലറ്റിന്റെ അവസാന മെസേജ്

‘ഗുഡ് മോര്‍ണിംഗ് മുത്തശ്ശി’; അജിത് പവാറുമായി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോ പൈലറ്റിന്റെ അവസാന മെസേജ്

മുംബൈ: അജിത് പവാറുമായി പറന്നുയര്‍ന്ന് അപകടത്തില്‍പ്പെട്ട വിമാനത്തിലെ പൈലറ്റിന്റെ അവസാന മെസേജ് തന്റെ മുത്തശ്ശിക്ക് അയച്ച ഗുഡ് മോര്‍ണിംഗ് എന്ന സന്ദേശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോ-പൈലറ്റ് ശാംഭവി പഥക് ഗ്വാളിയോറിലുള്ള തന്റെ മുത്തശ്ശിക്ക് അയച്ച ഗുഡ് മോണിംഗ് ശാംഭവിയില്‍ നിന്നുമുള്ള അവസാന സന്ദേശമായി മാറുമെന്ന് ആ മുത്തശ്ശി കരുതിയിരുന്നില്ല.

അജിത് പവാര്‍, ക്യാപ്റ്റന്‍ സുമിത് കപൂര്‍, കോ പൈലറ്റ് ശാംഭവി പഥക്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലി, പവാറിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ വിദിപ് ജാദവ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.


വ്യോമസേനയില്‍ നിന്ന് വിരമിച്ച പൈലറ്റ് വിക്രം പഥക്കിന്റെ മകളായിരുന്നു ശാംഭവി. ഗ്വാളിയോറിലെ എയര്‍ഫോഴ്‌സ് വിദ്യാഭാരതി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച ശാംഭവി, പിന്നീട് ഡല്‍ഹിയിലേക്ക് മാറി.പിതാവിന്റെ പാത പിന്തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ നിന്നാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. 25 വയസ്സിനുള്ളില്‍ തന്നെ ഡല്‍ഹി, ലണ്ടന്‍, റഷ്യ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളില്‍ ശാംഭവി വിമാനം പറത്തിയിരുന്നതായി മുത്തശ്ശി മീര പഥക് ഓര്‍ക്കുന്നു.

ബുധനാഴ്ച രാവിലെ 11 ഓടെയാണ് മുത്തശ്ശി മീര പഥക് കൊച്ചുമകളുടെ വേര്‍പാട് അറിഞ്ഞത്. ഗ്വാളിയോറില്‍ വരുമ്പോഴെല്ലാം മുത്തശ്ശിയെ കാണാന്‍ സമയം കണ്ടെത്തിയിരുന്ന ശാംഭവി അവസാനമായി മുത്തശ്ശിയെ കാണാന്‍ എത്തിയത് 2025 ഒക്ടോബര്‍ 12-നായിരുന്നു. ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ക്കിടയില്‍ ശാംഭവിയുടെ വിടവാങ്ങല്‍ നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
‘Good morning grandma’; Last message from co-pilot of plane that crashed with Ajit Pawar

Share Email
LATEST
More Articles
Top