ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ യുഎസ് സൈനീക ഇടപെടലുണ്ടായാല്‍ നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും: മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ പ്രതിനിധി

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ യുഎസ് സൈനീക ഇടപെടലുണ്ടായാല്‍ നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും: മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ പ്രതിനിധി

വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ദ്വീപ് സമൂഹം സ്വന്തമാക്കാനായി അമേരിക്ക സൈനീക നീക്കം നടത്തിയാല്‍ നാറ്റോ സഖ്യത്തിന്റെ തന്നെ തകര്‍ച്ചയ്ക്ക് അത് കാരണമാകുമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കള്‍ മക്കോളിന്റെ മുന്നറിയിപ്പ്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ഏതൊരു യുഎസ് സൈനിക ഇടപെടലും അമേരിക്കയെ അവരുടെ നാറ്റോ സഖ്യകക്ഷികള്‍ എതിര്‍ക്കുകയും സഖ്യത്തിന്റെ തന്നെ അവസാനത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഇപ്പോള്‍ ട്രംപ് യൂറോപ്പിലെ എട്ട് രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തിയിരിക്കുന്നുവെന്നും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അദ്ദേഹം സൈനിക ബലപ്രയോഗം തള്ളിക്കളയുന്നില്ലെന്നുമുള്ള ചാനല്‍ ചര്‍ച്ചയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ഹൗസ് ഫോറിന്‍ അഫയേഴ്സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റികളുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ മക്കോളിനോസ് ഇക്കാര്യം പറഞ്ഞത്.


ഡെന്‍മാര്‍ക്കിന്റെ ഭാഗമായ സ്വയംഭരണ ദ്വീപിന്റെ തന്ത്രപരമായ പ്രാധാന്യം അംഗീകരിച്ച മക്കോളി ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കുന്നതിന് പൂര്‍ണമായ പ്രവേശനം അനുവദിക്കുന്ന ഒരു ഉടമ്പടി ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്ക നേരിടുന്ന ഏതു ഭീഷണിയില്‍ നിന്നും സംരക്ഷണം നല്കാന്‍ അമേരിക്കന്‍ സൈന്യത്തിന്് ഗ്രീന്‍ലാന്‍ഡിലേക്ക് പൂര്‍ണ സൈനിക പ്രവേശനമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഗ്രീന്‍ലാന്‍്ഡ് പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിന്റെ വ്യവസ്ഥ്ക്ക് എതിരായിരിക്കും. അത് നാറ്റോയുമായി തന്നെ ഏറ്റുമുട്ടലിന് ഇടയാക്കും. ഗ്രീന്‍ലാന്‍ഡില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെങ്കില്‍ അതിനു കഴിയും. അതിനായി ആക്രമണം നടത്തേണ്ടതില്ല.

GOP Rep. McCaul says a US invasion of Greenland would mean ‘war with NATO itself

Share Email
LATEST
More Articles
Top