വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം പിടികൂടിയ വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ സൈനീകരുടെ അകമ്പടിയോടെ പോകുന്നതിനിടെ സൈനീകര്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ നല്കുന്ന വീഡിയോ പുറത്ത്. ശനിയാഴ്ച വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് പ്രത്യേക സേന നടത്തിയ ആക്രമണത്തിനിടെയാണd നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും പിടിയിലായത്.
ന്യൂയോര്‍ക്കില്‍ എത്തിച്ച വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) ഉദ്യോഗസ്ഥര്‍ അകമ്പടിയോടെ കൊണ്ടുപോകുന്ന വീഡിയോയിലാണ് ഈ പരാമര്‍ശം പുറത്തുവന്നു.
63 വയmുള്ള മഡുറോയുടെ കൈകള്‍ ബന്ധിച്ച നീല കാര്‍പ്പറ്റുള്ള ഒരു ഇടനാഴിയിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണിച്ചു. മുറിയിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം ‘ഗുഡ് നൈറ്റ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നിവ പറയുന്നതും കേള്‍ക്കാം.
മറ്റൊരു വീഡിയോയില്‍ മഡുറോ യുഎസില്‍ ഇറങ്ങുന്നതാണ്. ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തെ ആദ്യം ഒരു സൈനിക താവളത്തിലേക്ക് കൊണ്ടുപോയി, പിന്നീട് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റി. ഡിഇഎ ഓഫീസില്‍ നിന്ന് മഡുറോയെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി.
‘Happy New Year’: Venezuela’s Maduro’s First Remark After Capture By US













